Suicide | പോക്‌സോ കേസില്‍ യുവാവ് അറസ്റ്റിലായതിന് പിന്നാലെ അതിജീവിത തൂങ്ങിമരിച്ച നിലയില്‍; ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് പൊലീസ്
Mar 8, 2023, 08:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്ലം: (www.kvartha.com) പോക്‌സോ കേസില്‍ യുവാവ് അറസ്റ്റിലായതിന് പിന്നാലെ അതിജീവിതയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുളത്തൂപ്പുഴ സ്വദേശിനിയായ 16 കാരിയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ ബന്ധുവീടിന് സമീപത്തെ വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
മകളെ കാണാനില്ലെന്ന് കാണിച്ച് ഈ മാസം അഞ്ചിന് പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ ഓയൂരില്‍ യുവാവിന്റെ വീട്ടില്‍നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ യുവാവിനെ അറസ്റ്റ് ചെയ്ത് പോക്‌സോ കേസ് ചുമത്തി കോടതി റിമാന്‍ഡ് ചെയ്തു.

ശാരീരിക പരിശോധനയ്ക്കുശേഷം പെണ്‍കുട്ടിയെ അമ്മയ്‌ക്കൊപ്പം വിട്ടു. എന്നാല്‍ ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ബന്ധുവീട്ടിലെത്തിയ പെണ്‍കുട്ടിയെ കുറച്ചുസമയത്തിനുശേഷം കാണാതാവുകയും പിന്നാലെ സമീപമുള്ള വനത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കാണുകയുമായിരുന്നു.
Keywords: News,Kerala,State,Local-News,Case,POCSO,Arrest,Police,Death,Suicide,Hanged, Obituary, Kollam: POCSO Case survivor found hanged
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.