കൊല്ലം: (www.kvartha.com) ഭക്ഷണം വച്ചില്ലെന്ന് ആരോപിച്ച് വൃദ്ധമാതാവിനെ മുടിയില്‍ പിടിച്ച് വലിച്ച് വിറകുകൊള്ളി കൊണ്ട് തല്ലിച്ചതച്ചെന്ന കേസില്‍ മകന്‍ പിടിയില്‍. കൊല്ലം ആയൂര്‍ തേവന്നൂര്‍ സ്വദേശിനി ദേവകിയ്ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ ഇവരുടെ മകന്‍ മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ചടയമംഗലം പൊലീസ് പറയുന്നത്: കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് വീട്ടിലെത്തിയ മനോജ്, ഭക്ഷണം വച്ചില്ലെന്നാരോപിച്ച് ദേവകിയുമായി വാക് തര്‍ക്കമുണ്ടായി. തുടര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. വീടിന്റെ പിന്നാമ്പുറത്തുനിന്നും വിറകുകൊള്ളി കൊണ്ടുവന്ന് പൊതിരെ അടിച്ചു. മുടിയില്‍ പിടിച്ച് നിലത്തിട്ട് ചവിട്ടുകയും വലിച്ചിഴയ്ക്കുകയും ചെയ്തു.
മകന്റെ ക്രൂരമായ ആക്രമണത്തില്‍ ദേവകിയുടെ കൈയ്ക്കുള്‍പെടെ പരുക്കേറ്റു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയാണ് മനോജ്. പൊലീസ് വീട്ടിലെത്തി മനോജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Keywords: News,Kerala,State,Kollam,attack,Assault,Case,Arrested,Police,Crime,Local-News, Kollam: Man arrested for attack Woman