കൊല്ലം: (www.kvartha.com) വാടി കടപ്പുറത്ത് മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു. കടപ്പുറത്ത് കൂട്ടിയിട്ടിരുന്ന ചപ്പുചവറുകള്‍ രാവിലെ പത്തരയോടെ കത്തുകയായിരുന്നു. മീന്‍പിടുത്ത ഹാര്‍ബറിനടുത്താണ് തീപ്പിടിത്തം ഉണ്ടായത്.
സമീപത്തെ മൂന്ന് യൂനിറ്റ് അഗ്നിരക്ഷാസേയെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി. ആളപായമോ നാശനഷ്ടമോ ഇല്ല. എങ്ങനെയാണ് തീപ്പിടിച്ചതെന്ന് വ്യക്തമല്ല.
Keywords: News,Kerala,State,Kollam,Local-News,Fire,Sea, Kollam: Fire catches at Vaddy Fishing Harbour