Follow KVARTHA on Google news Follow Us!
ad

Obituary | പഴയകാല കോണ്‍ഗ്രസ് നേതാവ് പി ഡി ദേവസിക്കുട്ടി ഹോടെലില്‍ മരിച്ച നിലയില്‍

Kochi: PD Devassikutty Found dead in hotel #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


കൊച്ചി: (www.kvartha.com) പഴയകാല കോണ്‍ഗ്രസ് നേതാവ് പി ഡി ദേവസിക്കുട്ടി (74)യെ കൊച്ചിയിലെ ഹോടെലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്ന് ദിവസമായി ഹോടെലില്‍ തങ്ങി വരികയായിരുന്നുവെന്നും ബുധനാഴ്ച ഹോടെലില്‍ നിന്നും പോകുമെന്ന് അറിയിച്ചിരുന്നുവെന്നും ഹോടെല്‍ ജീവനക്കാര്‍ പറഞ്ഞു.

വൈകുന്നേരം ആയിട്ടും ഇദ്ദേഹത്തെ കാണാതായതോടെ ഹോടെല്‍ അധികൃതര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസെത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ദേവസികുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ജെനറല്‍ ആശുപത്രിയിലെ മോര്‍ചറിയിലേക്ക് മാറ്റി. 

News,Kerala,State,Kochi,Local-News,Congress,Death,Found Dead,Obituary, Politics,Police, Kochi: PD Devassikutty Found dead in hotel


അവിവാഹിതനാണ്. മാസ്റ്റര്‍ പ്രിന്റേഴ്സ് അസോസിയേഷന്‍ പിആര്‍ഒ ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു. വടക്കേക്കര നിയമസഭാ സീറ്റിലേക്ക് മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനായെങ്കിലും കെ കരുണാകരന്റെ വിശ്വസ്തനായി നിന്നു.

Keywords: News,Kerala,State,Kochi,Local-News,Congress,Death,Found Dead,Obituary, Politics,Police, Kochi: PD Devassikutty Found dead in hotel 

Post a Comment