കൊച്ചി: (www.kvartha.com) റോഡരികില്‍ പുള്ളിമാനിനെ ചത്ത നിലയില്‍ കാണപ്പെട്ടു. പെരുമ്പാവൂര്‍ പുല്ലുവഴിയിലാണ് ജഡം കണ്ടെത്തിയത്. വിവരമറിഞ്ഞ് കുറുപ്പുംപടി പോലീസ് സ്ഥലത്തെത്തി. വാഹനം ഇടിച്ച് ചത്തതാണോയെന്നാണ് സംശയിക്കുന്നത്.
വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. രാവിലെ നടക്കാന്‍ ഇറങ്ങിയ ആളുകളാണ് എംസി റോഡ് അരികില്‍ ഹ്യുണ്ടായി ഷോറൂമിന് മുന്‍വശത്ത് പുള്ളിമാന്റെ ജഡം കണ്ടത്.
Keywords: News,Kerala,State,Kochi,Animals,Local-News,Police,forest,Perumbavoor, Died, Kochi: Chital found dead in Perumbavoor