KGMOA | ഡോക്ടറെ മര്‍ദിച്ചതിനെതിരെ ഐഎംഎയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ സമരത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് കെജിഎംഒഎ; കോഴിക്കോട്ട് തിങ്കളാഴ്ച സര്‍കാര്‍ ഡോക്ടര്‍മാര്‍ ഒപി സേവനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കും

 


കോഴിക്കോട്: (www.kvartha.com) ഫാത്വിമ ആശുപത്രിയില്‍ രോഗിയുടെ സിടി സ്‌കാന്‍ റിപോര്‍ട് വൈകി എന്നാരോപിച്ച്, ബന്ധുക്കള്‍ സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. പികെ അശോകനെ മര്‍ദിച്ചതില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി കെജിഎംഒഎ ഭാരവാഹികള്‍ അറിയിച്ചു. കുറ്റവാളികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുകയും നിയമനടപടികള്‍ സ്വീകരിക്കണം. കൂടാതെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നിര്‍ഭയം ജോലി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കുകയും വേണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.
        
KGMOA | ഡോക്ടറെ മര്‍ദിച്ചതിനെതിരെ ഐഎംഎയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ സമരത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് കെജിഎംഒഎ; കോഴിക്കോട്ട് തിങ്കളാഴ്ച സര്‍കാര്‍ ഡോക്ടര്‍മാര്‍ ഒപി സേവനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കും

ഭയരഹിതവും സുരക്ഷിതവുമായ അന്തരീക്ഷത്തില്‍ ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമേ തങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാകൂ എന്ന് പൊതുസമൂഹം മനസിലാക്കണം. തങ്ങളുടെ ആരോഗ്യവും ജീവനും കാക്കേണ്ടവര്‍ ആശങ്കാകുലരായി സമ്മര്‍ദങ്ങള്‍ക്ക് വഴിപ്പെട്ട് ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥ ഉണ്ടാകരുതെന്ന് ഉറപ്പാക്കാനും അക്രമികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭ്യമാക്കുന്നതിനും എല്ലാവരുടേയും ആത്മാര്‍ഥമായ സഹായ സഹകരണങ്ങള്‍ ആവശ്യമാണ്. ഐഎംഎയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ സമരത്തിന് പിന്തുണ നല്‍കുമെന്നും കെജിഎംഒഎ വ്യക്തമാക്കി.

കുറ്റക്കാരെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന സര്‍കാരിന്റെ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കില്‍ തിങ്കളാഴ്ച ഐഎംഎ കോഴിക്കോട് ബ്രാഞ്ചിന്റെ പരിധിയിലുള്ള സര്‍കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാര്‍ അവധിയെടുത്ത് ഒപി സേവനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കും. അത്യാഹിത വിഭാഗം, ലേബര്‍ റൂം, എമര്‍ജന്‍സി ഓപറേഷന്‍ തിയറ്റര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ മുടക്കമില്ലാതെ നടക്കും. സംസ്ഥാനമൊട്ടൊകെ മാര്‍ച് ആറിന് പ്രതിഷേധ ദിനമായി ആചരിക്കും. എല്ലാ ആശുപത്രികളിലും പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. സുരേഷ് ടിഎന്‍, ജെനറല്‍ സെക്രടറി ഡോ. സുനില്‍ പികെ എന്നിവര്‍ അറിയിച്ചു.

Keywords:  Latest-News, Kerala, Kozhikode, Top-Headlines, Doctors Strike, Doctor, Assault, Hospital, Protest, Health, KGMOA, KGMOA announced support for IMA-led strike against attack on the doctor.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia