Follow KVARTHA on Google news Follow Us!
ad

KGMOA | ഡോക്ടർമാരെ കുറിച്ചുള്ള ഗണേഷ് കുമാർ എംഎൽഎയുടെ പ്രസ്താവനയ്ക്കതിരെ കെജിഎംഒഎ; നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയെന്ന് ആക്ഷേപം

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾKGMOA against Ganesh Kumar
തിരുവനന്തപുരം: (www.kvartha.com) ചില ഡോക്ടർമാർക്ക് തല്ല് കിട്ടേണ്ടതാണെന്ന ഗണേഷ് കുമാർ എംഎൽഎയുടെ പ്രസ്താവനയ്ക്കതിരെ കേരള ഗവ. മെഡികല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (KGMOA) രംഗത്ത്. രോഗികളുടെ ജീവൻ കാക്കാൻ അഹോരാത്രം പ്രയത്നിക്കുന്ന ഡോക്ടർ സമൂഹത്തെ അപമാനിക്കുന്നതും നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണ് പ്രസ്താവനയെന്ന് സംഘടന ആരോപിച്ചു.

ചികിത്സാ പിഴവുകൾ സംശയിക്കുന്ന സാഹചര്യങ്ങളിൽ രോഗികൾക്ക് അതിനായി വ്യവസ്ഥാപിതമായ നിയമ നടപടികൾ സ്വീകരിക്കാമെന്നിരിക്കേ ഡോക്ടർമാർ കയ്യേറ്റം ചെയ്യപ്പെടേണ്ടവരാണെന്ന രീതിയിൽ പ്രതികരിക്കുന്നത് നിയമം കയ്യിലെടുക്കാനും ശിക്ഷ വിധിക്കാനും സാമൂഹ്യ വിരുദ്ധരെ പ്രേരിപ്പിക്കുന്നതിന് തുല്യമാണ്. ആശുപത്രി ആക്രമണങ്ങൾക്കെതിരെ ഐഎംഎയുടെ നേതൃത്വത്തിൽ മാർച് 17 ന് സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ചിരിക്കുന്ന മെഡികൽ സമരത്തിലെ ആവശ്യങ്ങൾ കൂടുതൽ പ്രസക്തമാക്കുന്നതാണ് പരിപാവനമായ നിയമസഭയിൽ ഉണ്ടായ എംഎൽഎയുടെ പ്രതികരണം.

Thiruvananthapuram, Kerala, News, MLA, Ganesh Kumar, Doctor,Patient, Treatment, Hospital, Attack, Health, Latest-News, Top-Headlines, KGMOA against Ganesh Kumar.

ആരോഗ്യ പ്രവർത്തകർ ജോലി സ്ഥലത്ത് നേരിടുന്ന അരക്ഷിതാവസ്ഥയുടെ പ്രതിഫലനമായി പരിഷ്കൃത സമൂഹം ഇതിനെ വിലയിരുത്തും. സുരക്ഷിതത്വത്തോടെയും ആക്രമണങ്ങൾ ഭയക്കാതെയും തങ്ങളുടെ തൊഴിലിടങ്ങളിൽ ജോലി ചെയ്യാൻ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും കഴിയുന്ന തരത്തിൽ സുശക്തമായ ആശുപത്രി സംരക്ഷണ നിയമം നിർമിക്കാൻ ഉത്തരവാദിത്തപ്പെട്ട നിയമ നിർമാണ സഭയിലെ ഒരംഗം എന്ന നിലയിൽ ഗണേഷ് കുമാർ പ്രസ്ഥാന തിരുത്തണമെന്നും പരാമർശം പിൻവലിച്ച് മാപ്പു പറയേണ്ടത് അദ്ദേഹത്തിന്റെ ധാർമിക ബാധ്യതയാണെന്നും കെജിഎംഒഎ പ്രസിഡൻറ് ഡോ. ടി എൻ സുരേഷ്, ജെനറൽ സെക്രടറിഡോ. സുനിൽ പികെ എന്നിവർ പറഞ്ഞു.

Keywords: Thiruvananthapuram, Kerala, News, MLA, Ganesh Kumar, Doctor,Patient, Treatment, Hospital, Attack, Health, Latest-News, Top-Headlines, KGMOA against Ganesh Kumar.
< !- START disable copy paste -->

Post a Comment