കണ്ണൂര്‍: (www.kvartha.com) കേരള സംസ്ഥാന ഡിസ്ട്രിബ്യൂടേഴ്‌സ് ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം മാര്‍ച 12 ന് നടക്കുമെന്ന് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ 10 മണിക്ക് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമിറ്റി ഓഫീസില്‍ സംസ്ഥാന സെക്രടറി പി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സജി പി ജോസഫ് അധ്യക്ഷത വഹിക്കും.
വ്യാപാര വിതരണ രംഗത്ത് നിരവധി പ്രശ്‌നങ്ങളാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ജി എസ് ടി നട പ്പിലാക്കിയതും നോട് നിരോധനവും കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളും വ്യാപാര മേഖലയെ ദുരിതത്തിലാക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. വര്‍ധിച്ച സാമ്പത്തിക മാന്ദ്യം സാധാരണക്കാരുടെ വാങ്ങല്‍ ശേഷി ഇല്ലാതാക്കി. ഇത് വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കാന്‍ കാരണമായെന്ന് ഭാരവാഹികള്‍ ആരോപിച്ചു.
സമ്മേളനത്തില്‍ അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള ജില്ലാ കമിറ്റി തിരഞ്ഞെടുപ്പും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ടി ബാബു, സജി പി ജോസഫ് എന്നിവര്‍ പങ്കെടുത്തു.
Keywords:
Kerala State Distributors Federation Kannur District Conference will be held on March 12, Kannur, News, Conference, Press meet, Inauguration, Kerala.