Follow KVARTHA on Google news Follow Us!
ad

HC | മതചിഹ്നം ഉപയോഗിച്ച് പ്രചാരണം നടത്തി; എം സ്വരാജിന്റെ ഹര്‍ജിയില്‍ കെ ബാബുവിന് ഹൈകോടതിയില്‍ തിരിച്ചടി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kochi,News,Politics,High Court of Kerala,Election,UDF,Kerala,
കൊച്ചി: (www.kvartha.com) തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍നിന്നും വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് എതിര്‍ സ്ഥാനാര്‍ഥി എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്നു ഹൈകോടതി. എന്നാല്‍ ഹര്‍ജിയിലെ ചില വാദങ്ങള്‍ നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് പിജി അജിത് കുമാര്‍ ഇടക്കാല ഉത്തരവില്‍ പറഞ്ഞു. സ്വരാജിന്റെ ഹര്‍ജി തള്ളണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച കെ ബാബുവിന് ഹൈകോടതിയുടെ ഉത്തരവ് തിരിച്ചടിയായി.

Kerala High Court On Thrippunithura Election Result, Kochi, News, Politics, High Court of Kerala, Election, UDF, Kerala

2021ലെ തൃപ്പൂണിത്തുറ മണ്ഡലത്തില തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എം സ്വരാജ് ഹൈകോടതിയെ സമീപിച്ചത്. കെ ബാബുവായിരുന്നു വിജയിച്ചത്. മതചിഹ്നം ഉപയോഗിച്ച് വോടുപിടിച്ചു എന്നതാണ് ഹര്‍ജിയില്‍ സ്വരാജ് ചൂണ്ടിക്കാട്ടിയത്.

അയ്യപ്പനെ പ്രചാരണായുധമാക്കിയെന്നും ഹര്‍ജിയില്‍ പറയുന്നു. തനിക്ക് വോട് ചെയ്തില്ലെങ്കില്‍ അയ്യപ്പന് ദൈവകോപം ഉണ്ടാകുമെന്ന് പറഞ്ഞ് വോടര്‍മാരെ ഭയപ്പെടുത്തി, വോട് അഭ്യര്‍ത്ഥിച്ചുള്ള സ്ലിപില്‍ ബാബുവിനൊപ്പം അയ്യപ്പന്റെ ചിത്രവും ഉപയോഗിച്ചു എന്നും സ്വരാജ് ഹര്‍ജിയില്‍ പറയുന്നു. ഇത് നിലനില്‍ക്കില്ലെന്ന കെ ബാബുവിന്റെ തടസവാദമാണ് കോടതി തള്ളിയത്.

Keywords: Kerala High Court On Thrippunithura Election Result, Kochi, News, Politics, High Court of Kerala, Election, UDF, Kerala.

Post a Comment