Criticized | ബ്രഹ്‌മപുരം തീപ്പിടുത്തം: കലക്ടര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് കോടതി; കോര്‍പറഷന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും തീയണയ്ക്കാന്‍ ജില്ലയ്ക്ക് പുറത്തുനിന്നുപോലും സഹായം തേടിയെന്നും രേണു രാജ്

 


കൊച്ചി: (www.kvartha.com) ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടുത്തവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ രേണു രാജിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈകോടതി. സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് കലക്ടര്‍ രേണു രാജിനെതിരെ കോടതി തിരിഞ്ഞത്.

ബ്രഹ്‌മപുരം തീപ്പിടുത്തത്തില്‍ കലക്ടര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് പറഞ്ഞ കോടതി രണ്ടു ദിവസം കൊണ്ട് തീ നിയന്ത്രിക്കുമെന്ന് പറഞ്ഞിരുന്നോ എന്നും പൊതുജനങ്ങള്‍ക്ക് എന്തുമുന്നറിയിപ്പാണ് നല്‍കിയതെന്നും ചോദിച്ചു. പ്രഥമ പരിഗണ പൊതുജന താല്‍പര്യത്തിനാണെന്ന് പറഞ്ഞ കോടതി ചൊവ്വാഴ്ച രാത്രിയും തീയുണ്ടായി, ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായെന്നും ചൂണ്ടിക്കാട്ടി. തുടര്‍ന്ന് വെള്ളിയാഴ്ച റിപോര്‍ട് സമര്‍പ്പിക്കണമെന്നും കോടതി കലക്ടറോട് ഉത്തരവിട്ടു.

Criticized | ബ്രഹ്‌മപുരം തീപ്പിടുത്തം: കലക്ടര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് കോടതി; കോര്‍പറഷന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും തീയണയ്ക്കാന്‍ ജില്ലയ്ക്ക് പുറത്തുനിന്നുപോലും സഹായം തേടിയെന്നും രേണു രാജ്

എന്നാല്‍ തീപ്പിടുത്തത്തിന് മുന്‍പ് തന്നെ കോര്‍പറഷന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് കലക്ടര്‍ കോടതിയെ അറിയിച്ചു. ചൂടു കൂടുന്ന സാഹചര്യത്തിലായിരുന്നു മുന്നറിയിപ്പ്. തീയണയ്ക്കാന്‍ ജില്ലയ്ക്ക് പുറത്തുനിന്നുപോലും സഹായം തേടിയെന്നും കലക്ടര്‍ അറിയിച്ചു.

നഗരത്തില്‍ കുന്നുകൂടിയ മാലിന്യം നീക്കാന്‍ എത്രസമയം വേണമെന്ന് കോടതി കോര്‍പറേഷനോട് ചോദിച്ചു. വ്യാഴാഴ്ച മുതല്‍ മാലിന്യം ശേഖരിക്കാന്‍ തുടങ്ങുമെന്ന് കോര്‍പറേഷന്‍ അറിയിച്ചു. വീട്ടുപടിക്കല്‍ നിന്നും മാലിന്യം സംഭരിക്കുമെന്ന് തദ്ദേശ സെക്രടറിയും അറിയിച്ചു.

Keywords:  Kerala HC Criticized Collector Renu Raj On Brahmapuram Plant Fire, Kochi, News, Fire, District Collector, Criticism, High Court of Kerala, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia