HC | ഗതാഗത മന്ത്രി ആന്റണി രാജുവിന് ആശ്വാസമായി ഹൈകോടതി വിധി; തൊണ്ടിമുതല്‍ കേസില്‍ എഫ് ഐ ആര്‍ റദ്ദാക്കി

 


കൊച്ചി: (www.kvartha.com) തൊണ്ടിമുതല്‍ കേസില്‍ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരായ എഫ് ഐ ആര്‍ റദ്ദാക്കി ഹൈകോടതി. കേസ് റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ പാലിച്ച് വീണ്ടും കേസെടുക്കുന്നതിന് ഉത്തരവ് തടസ്സമല്ലെന്നും കോടതി അറിയിച്ചു. ലഹരിമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്നാണ് മന്ത്രിക്കെതിരായ കേസ്.

HC | ഗതാഗത മന്ത്രി ആന്റണി രാജുവിന് ആശ്വാസമായി ഹൈകോടതി വിധി; തൊണ്ടിമുതല്‍ കേസില്‍ എഫ് ഐ ആര്‍ റദ്ദാക്കി

അടിവസ്ത്രത്തില്‍ ഹാഷീഷ് ഒളിപ്പിച്ചു വന്ന വിദേശിയെ കേസില്‍നിന്നു രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം വാങ്ങിച്ച് മുറിച്ച് 10 വയസ്സുകാരന്റേതാക്കി മാറ്റിയെന്നായിരുന്നു ആരോപണം. നേരത്തേ, ആന്റണി രാജുവിന് എതിരായ തൊണ്ടിമുതല്‍ കേസ് നിയമസഭയില്‍ ഉന്നയിച്ച പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു.

എന്നാല്‍ തനിക്കെതിരെയുള്ള യുഡിഎഫ് സര്‍കാരുകളുടെ വേട്ടയാടലിന്റെ ഉദാഹരണമാണ് ഈ കേസെന്നും കുറ്റാരോപണം താന്‍ നിഷേധിക്കുകയാണെന്നുമായിരുന്നു ആന്റണി രാജുവിന്റെ നിലപാട്.

Keywords:  Kerala HC cancels proceedings in evidence tampering case against Minister Antony Raju, Kochi, News, High Court of Kerala, Minister, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia