Chief Justice | 'ശബ്ദമുയര്‍ത്തി സംസാരം': കോടതിമുറിയില്‍ അഭിഭാഷകനോട് പൊട്ടിത്തെറിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്; മിണ്ടാതെ ഇറങ്ങിപ്പോകാനും ശാസന

 


ന്യൂഡെല്‍ഹി: (www.kvartha.com) കോടതിമുറിയില്‍ അഭിഭാഷകനോട് പൊട്ടിത്തെറിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. അഭിഭാഷകനോട് മിണ്ടാതെ ഇറങ്ങിപ്പോകാന്‍ ശാസിക്കുകയും ചെയ്തു. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വികാസ് സിങിനോടാണ് ചീഫ് ജസ്റ്റിസ് പൊട്ടിത്തെറിച്ചത്.

സുപ്രീം കോടതിക്ക് ലഭിച്ച 1.33 ഏകര്‍ ഭൂമി അഭിഭാഷകരുടെ ചേംബര്‍ പണിയുന്നതിന് കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന് വികാസ് സിങ് ശബ്ദമുയര്‍ത്തി ആവശ്യപ്പെട്ടപ്പോഴാണ് ചീഫ് ജസ്റ്റിസ് ക്ഷുഭിതനായത്. ജഡ്ജ് ആയിരുന്ന 22 വര്‍ഷം ആരുടെയും ഭീഷണിക്ക് വഴങ്ങിയിട്ടില്ലെന്നും അവശേഷിക്കുന്ന രണ്ട് വര്‍ഷവും ആരുടേയും ഭീഷണിക്ക് വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

Chief Justice | 'ശബ്ദമുയര്‍ത്തി സംസാരം': കോടതിമുറിയില്‍ അഭിഭാഷകനോട് പൊട്ടിത്തെറിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്; മിണ്ടാതെ ഇറങ്ങിപ്പോകാനും ശാസന

ഇന്‍ഡ്യയുടെ ചീഫ് ജസ്റ്റിസ് ആണ് ഞാന്‍. എന്നെ പേടിപ്പിച്ച് ഇരുത്താന്‍ നോക്കേണ്ട. ഭീഷണിക്ക് വഴങ്ങില്ല. ഹര്‍ജി 17ന് കേള്‍ക്കും. എന്നാല്‍ ഒന്നാമത്തെ കേസായി കേള്‍ക്കാന്‍ കഴിയില്ല. നിങ്ങളുടെ രാഷ്ട്രീയം കോടതിമുറിക്ക് ഉള്ളില്‍ വേണ്ട. നടപടിക്രമങ്ങള്‍ എന്താണെന്ന് എന്നോട് പറയേണ്ട. എന്റെ കോടതിയില്‍ എന്ത് നടപടിക്രമമാണ് നടപ്പാക്കേണ്ടത് എന്ന് എനിക്ക് അറിയാം എന്നും ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.

വികാസ് സിങ്ങിന്റെ പ്രവര്‍ത്തിയില്‍ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, നീരജ് കിഷന്‍ കൗള്‍ എന്നിവര്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനോട് പിന്നീട് ഖേദം പ്രകടിപ്പിച്ചു.

Keywords: Keep Quiet, Leave Court Right Now, Chief Justice Shouts At Lawyer, New Delhi, News, Supreme Court of India, Lawyer, Chief Justice, Threatened, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia