ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയ നടക്കുന്നതിനിടെ ശക്തമായ ഭൂചലനം അനുഭവപ്പെടുന്നതിന്റെയും ചുറ്റുമുള്ളതെല്ലാം കുലുങ്ങുമ്പോൾ ആരോഗ്യ പ്രവർത്തകർ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എങ്ങനെയെന്നും കാണിക്കുന്ന വീഡിയോ ട്വിറ്ററിൽ വൈറലായിട്ടുണ്ട്. ഭൂചന സമയത്തും എൽഎസ്‌സിഎസ് പ്രവർത്തിപ്പിച്ച സബ് ഡിസ്ട്രിക്ട് ആശുപത്രിയിലെ ജീവനക്കാർക്ക് നന്ദി പറയുന്നതായി ജില്ലാ ചീഫ് മെഡിക്കൽ ഓഫീസർ ട്വീറ്റ് ചെയ്തു. എല്ലാം ശരിയായി നന്നായി നടന്നതിന് ദൈവത്തിന് നന്ദി എന്നും അദ്ദേഹം എഴുതി.
ഡെൽഹി, ഹരിയാന ഉൾപ്പെടെ ഉത്തരേന്ത്യയിൽ ചൊവ്വാഴ്ച രാത്രി ശക്തമായ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ആളുകൾ വീടുകളിൽ നിന്നും കടകളിൽ നിന്നും പുറത്തേക്കോടി തെരുവിലിറങ്ങി. ഇന്ത്യയിൽ ഭൂകമ്പത്തിന്റെ ഏറ്റവും കൂടുതൽ ആഘാതം ഡെൽഹി തലസ്ഥാന മേഖലയിലും ജമ്മു-കശ്മീർ, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലുമാണ് കാണാൻ കഴിഞ്ഞത്. പ്രാദേശിക സമയം രാത്രി 10.17.27 നാണ് ഭൂചലനം ഉണ്ടായതെന്നും 6.6 തീവ്രത രേഖപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.
Emergency LSCS was going-on at SDH Bijbehara Anantnag during which strong tremors of Earthquake were felt.
— CMO Anantnag Official (@cmo_anantnag) March 21, 2023
Kudos to staff of SDH Bijbehara who conducted the LSCS smoothly & Thank God,everything is Alright.@HealthMedicalE1 @iasbhupinder @DCAnantnag @basharatias_dr @DHSKashmir pic.twitter.com/Pdtt8IHRnh
ഇതിന് പുറമെ അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, കസാക്കിസ്ഥാൻ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. വടക്കൻ അഫ്ഗാനിസ്ഥാനിലെ ഫൈസാബാദിൽ നിന്ന് 133 കിലോമീറ്റർ തെക്കുകിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഉണ്ടായ ഭൂചലനത്തിൽ 11 പേർ മരിക്കുകയും നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
Keywords: National, News, Kashmir, Earthquake, Doctor, Video, Hospital, Woman, Health, Delhi, Top-Headlines, Kashmir Earthquake: Doctors Deliver Baby Amid Tremors At Hospital In Anantnag. Watch Video.
< !- START disable copy paste -->