Follow KVARTHA on Google news Follow Us!
ad

Train bogies | കാസര്‍കോട് ചന്തേരയില്‍ ഓടിക്കൊണ്ടിരുന്ന ചരക്ക് ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,kasaragod,News,Train,palakkad,Mangalore,Kerala,
കാസര്‍കോട്: (www.kvartha.com) പിലിക്കോട് ചന്തേരയില്‍ ഓടിക്കൊണ്ടിരുന്ന ചരക്ക് ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു. വണ്ടി ചന്തേര റെയില്‍വേ സ്റ്റേഷന് സമീപം എത്തിയപ്പോള്‍ ഏഴാമത്തെ ബോഗിയില്‍ നിന്നുള്ള ബന്ധം വേര്‍പെടുകയായിരുന്നു. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. മംഗലാപുരം ഭാഗത്തു നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് വണ്ടിയുടെ ബോഗികളാണ് വേര്‍പെട്ടത്.

Kasaragod: Train bogies get separated while running, Kasaragod, News, Train, Palakkad, Mangalore, Kerala

എന്‍ജിനും ഏഴു ബോഗികളും രണ്ട് കിലോമീറ്റര്‍ ദൂരെ ഉദിനൂരില്‍ എത്തിയാണ് നിര്‍ത്തിയത്. തുടര്‍ന്ന് ഒന്നര മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ട്രെയിന്‍ പിറകോട്ട് എടുത്ത് ബോഗികള്‍ കൂട്ടിച്ചേര്‍ത്തത്.

Keywords: Kasaragod: Train bogies get separated while running, Kasaragod, News, Train, Palakkad, Mangalore, Kerala.

Post a Comment