Fire | കാസര്‍കോട് പുല്ലൊടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു, യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു, വാഹനം പൂര്‍ണമായും കത്തിനശിച്ചു
Mar 12, 2023, 16:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാസര്‍കോട്: (www.kvartha.com) കാസര്‍കോട് പുല്ലൊടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനം പൂര്‍ണമായും കത്തിനശിച്ചു. ഞായറാഴ്ച രാവിലെ 11.30 ഓടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന കുട്ടികളും സ്ത്രീകളും അടക്കമുള്ള അഞ്ചുപേരും രക്ഷപ്പെട്ടു. പൊയ്നാച്ചി സ്വദേശി വേണുഗോപാലിന്റെ കാറാണ് കത്തിയത്.
പൊയ്നാച്ചിയില്‍ നിന്ന് ഒരു വിവാഹത്തിന് പങ്കെടുക്കാനായി പോകുമ്പോഴാണ് അപകടം ഉണ്ടായത്. വാഹനത്തില്‍ നിന്നും പുക ഉയരുന്നത് കണ്ട ഉടന്‍ എല്ലാവരും പുറത്തേക്കിറങ്ങിയതിനാല്‍ ആളപായം ഒഴിവായി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.