കാസര്‍കോട്: (www.kvartha.com) നാടിനെ ഭീതിയിലാഴ്ത്തി കാസര്‍കോട്ട്
രണ്ടിടത്ത് പോത്തിന്റെ പരാക്രമം. പോത്തിന്റെ കുത്തേറ്റ് ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. കാസര്‍കോട്ടെ മൊഗ്രാലിലും മൊഗ്രാല്‍ പുത്തൂരിലുമാണ് ആളുകള്‍ക്ക് നേരെയുള്ള പോത്തിന്റെ വിളയാട്ടം നടന്നത്. മൊഗ്രാല്‍ പുത്തൂരില്‍ ജോലി ചെയ്തുവന്നിരുന്ന കർണാടക ചിത്രദുർഗ സ്വദേശി സ്വാദിഖ് (22) ആണ് മരിച്ചത്.
മൊഗ്രാല്‍ പുത്തൂരില്‍ അറവുശാലയിലേക്ക് കൊണ്ടുവന്ന പോത്ത് വാഹനത്തില്‍നിന്ന് ഇറക്കുന്നതിനിടെ കയര്‍ പൊട്ടിച്ച് ഓടുകയായിരുന്നു. ഓടിയ പോത്തിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്വാദിഖിന് കുത്തേറ്റത്. അടിവയറ്റില്‍ കുത്തേറ്റ ഇദ്ദേഹത്തെ മംഗ്ലൂറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
മൊഗ്രാല്‍ പുത്തൂരില്‍ നിന്ന് തൊട്ടടുത്ത പ്രദേശമായ മൊഗ്രാലിലേക്കും ഓടിയെത്തിയ പോത്ത് ഇവിടെയും പരാക്രമം നടത്തി. രണ്ട് കടകള്‍ക്ക് നാശനഷ്ടങ്ങളുണ്ടാക്കി. 25 ഓളം പേര്‍ക്ക് കുത്തേറ്റതായാണ് വിവരം. വീട്ടുമുറ്റത്ത് കയറിയും പോത്ത് പരിഭ്രാന്തി സൃഷ്ടിച്ചതായി പ്രദേശവാസികള്‍ പറയുന്നു. പരാക്രമം തുടര്‍ന്ന പോത്ത് ആരെയും അടുക്കാന്‍ സമ്മതിച്ചില്ല. ഒടുവില്‍ പ്രദേശവാസികളും പൊലീസും ഫയര്‍ഫോര്‍സും കയറുകളുമായെത്തി പോത്തിനെ കീഴടക്കുകയായിരുന്നു.
Keywords: Kasaragod: One died, Many Injured in Buffalo Attack, Kasaragod, News, Police, Attack, Dead, Injured, Kerala.
Attack | കാസര്‍കോട്ട് രണ്ടിടത്ത് പോത്തിന്റെ പരാക്രമം; കുത്തേറ്റ് ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു; കടകള്‍ക്ക് നാശനഷ്ടം വരുത്തി
#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,kasaragod,News,Police,attack,Dead,Injured,Kerala,