വിജേഷിന്റെ ഫോണ്‍ സ്വിച് ഓഫാണെന്നും ഹാജരാകാന്‍ ആവശ്യപ്പെട്ട് വാട്‌സ് ആപില്‍ നോടിസ് അയച്ചുവെന്നും കര്‍ണാടക പൊലീസ് പറഞ്ഞു. എന്നാല്‍ ഇതുവരെ വിജേഷ് പ്രതികരിച്ചിട്ടില്ലെന്നും ആവശ്യമെങ്കില്‍ കേരള പൊലീസിന്റെ സഹായം തേടുമെന്നും ഡിസിപി അറിയിച്ചു.
എന്നാല്‍ താന്‍ ഒളിവിലല്ലെന്നും അന്വേഷണത്തോടു സഹകരിക്കുമെന്നും വിജേഷ് പിള്ള പറഞ്ഞു. ഫോണ്‍ സ്വിച് ഓഫ് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, ബെംഗ്ലൂര്‍ പൊലീസിന്റെ നോടിസ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭീഷണിപ്പെടുത്തല്‍ കുറ്റത്തിനു ചുമത്തുന്ന ക്രിമിനല്‍ ശിക്ഷാനിയമം 506 പ്രകാരമാണു വിജേഷിനെതിരെ കേസെടുത്തിരിക്കുന്നത്. വൈറ്റ് ഫീല്‍ഡ് ഹൂഡി അനുപ് ലേഔടിലെ എത്രീ ഹോംസാണ് സ്വപ്നയുടെ മേല്‍വിലാസമായി എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാര്‍ച് നാലിന് വിജേഷുമായി കണ്ടുമുട്ടിയ വൈറ്റ് ഫീല്‍ഡ് സൂറി ഹോടെലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും സ്വപ്ന പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഭിമുഖത്തിനെന്ന് പറഞ്ഞാണ് തന്നെ ഹോടെലിലേക്ക് വിളിപ്പിച്ചതെന്നും സ്വപ്‌ന പറഞ്ഞിരുന്നു.
Keywords: Karnataka Police Says Vijesh Pillai is Absconding; Vijesh says No, Bangalore, News, Police, Probe, Missing, Complaint, National.