ബെംഗ്ലൂറിലെ കൃഷ്ണരാജപുര പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ചിത്രങ്ങളും കുറിപ്പിനൊപ്പം സ്വപ്ന പങ്കുവച്ചിട്ടുണ്ട്. 'നായാട്ട് ആരംഭിച്ചു' എന്ന് ആരംഭിക്കുന്ന കുറിപ്പില്‍, വിജേഷ് പിള്ളയുമായി കൂടിക്കാഴ്ച നടത്തിയ ബെംഗ്ലൂറിലെ ഹോടെലില്‍ പൊലീസ് തെളിവെടുത്തുവെന്നും പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ കോടതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ വിജേഷ് പിള്ള എന്നയാള്‍ മുഖേന വൈറ്റ് ഫീല്‍ഡിലെ ഹോടെലില്‍ വിളിച്ചുവരുത്തി തന്നെ ഭീഷണിപ്പെടുത്തിയെന്നാണു സ്വപ്നയുടെ പരാതി. അഭിമുഖം നടത്താനെന്ന വ്യാജേനയാണ് തന്നെ ഹോടെലിലേക്ക് വിളിപ്പിച്ചതെന്നും കഴിഞ്ഞദിവസം സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു.
സ്വപ്നയുടെ കുറിപ്പ്:
നായാട്ട് ആരംഭിച്ചു. എന്റെ പരാതിയില്‍ കര്‍ണാടക പൊലീസ് ദ്രുത നടപടികള്‍ ആരംഭിച്ചു. കര്‍ണാടക പൊലീസ് വിജേഷ് പിള്ളക്കെതിരെ ക്രൈം രെജിസ്റ്റര്‍ ചെയ്ത് എന്റെ മൊഴി രേഖപ്പെടുത്തി.
വിജേഷ് പിള്ള താമസിച്ച്, എനിക്ക് ഓഫര്‍ തന്ന ഹോടെലില്‍ കൊണ്ടുപോയി തെളിവും ശേഖരിച്ചു. വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോടെല്‍ മാനേജ്‌മെന്റ് പൊലീസിനെ അറിയിച്ചു. ആരായിരിക്കും പിന്നണിയില്‍ ഉള്ള ആ അജ്ഞാതന്‍? നായാട്ട് തുടങ്ങി സഖാക്കളെ.
Keywords: Karnataka Police filed case against Vijesh Pillai over Swapna Suresh's complaint, Bangalore, News, Facebook Post, Complaint, Police, National, Hotel.