കണ്ണൂര്‍: (www.kvartha.com) കൂത്തുപറമ്പില്‍ ജ്വലറിയില്‍ മോഷണശ്രമത്തിനിടെ പ്രതി പിടിയില്‍. കര്‍ണാടക ചിക്കബലപുര സ്വദേശി ഹരീഷിനെ (22 )യാണ് കൂത്തുപറമ്പ് എസ് ഐ എബിനും സംഘവും അറസ്റ്റ് ചെയ്തത്. പുലര്‍ചെ രണ്ടുമണിയോടെയായിരുന്നു സംഭവം.
പൊലീസ് പറയുന്നത്: കൂത്തുപറമ്പ്- തലശ്ശേരി റോഡിലെ ഷബീന ജ്വലറിക്ക് സമീപമാണ് വാഹനപരിശോധനയ്ക്കിടെ ഹരീഷിനെ അസ്വാഭാവിക സാഹചര്യത്തില്‍ പൊലീസ് കണ്ടെത്തിയത്. പൂട്ടുപൊളിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.
പ്രതിയില്‍ നിന്നും കമ്പിപാര ഉള്‍പെടെയുളള മാരകായുധങ്ങള്‍ കണ്ടെത്തി. ഇതേ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ചോദ്യം ചെയ്തതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിയെ കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: News, Kerala, State, Kannur, Arrested, theft, Robbery, Accused, Arrest, Local-News, Police, Karnataka native arrested during robbery attempt to jewelry shop