HC Verdict | 'അഞ്ച് വര്‍ഷത്തെ സമ്മതത്തോടെയുള്ള ലൈംഗികബന്ധം സ്ത്രീയുടെ ഇഷ്ടത്തോടെ, അത് ബലാത്സംഗമല്ല'; പീഡനക്കേസില്‍ യുവാവിനെ വെറുതെ വിട്ട് ഹൈകോടതി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെംഗ്‌ളുറു: (www.kvartha.com) അഞ്ച് വര്‍ഷത്തെ ഉഭയ സമ്മതത്തോടെയുള്ള ലൈംഗികബന്ധം സ്ത്രീയുടെ ഇഷ്ടത്തോടെയാണെന്നും അത് ബലാത്സംഗമല്ലെന്നും കര്‍ണാടക ഹൈകോടതി. അഞ്ച് വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്ന യുവതിയെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ ചുമത്തിയ ബലാത്സംഗ കുറ്റം റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് എം നാഗപ്രസന്ന ഈ നിരീക്ഷണം നടത്തിയത്.
          
HC Verdict | 'അഞ്ച് വര്‍ഷത്തെ സമ്മതത്തോടെയുള്ള ലൈംഗികബന്ധം സ്ത്രീയുടെ ഇഷ്ടത്തോടെ, അത് ബലാത്സംഗമല്ല'; പീഡനക്കേസില്‍ യുവാവിനെ വെറുതെ വിട്ട് ഹൈകോടതി

വിവാഹ വാഗ്ദാനം നല്‍കി താനുമായി നിരവധി തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അത് ബലാത്സംഗത്തിന് തുല്യമാണെന്നും ആരോപിച്ചാണ് യുവതി പരാതി നല്‍കിയത്. അതേസമയം, താനും യുവതിയും തമ്മില്‍ അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ ജാതി വ്യത്യാസം കാരണം അതിന് കഴിഞ്ഞില്ലെന്നും യുവാവ് കോടതിയില്‍ വാദിച്ചു.

'കേസില്‍ ഉഭയ സമ്മതം ഒരിക്കലോ രണ്ടോ മൂന്നോ തവണയോ ദിവസങ്ങളോ മാസങ്ങളോ അല്ല, നിരവധി വര്‍ഷത്തേക്കാണ്, കൃത്യമായി പറഞ്ഞാല്‍ അഞ്ച് വര്‍ഷത്തേക്ക്. അതിനാല്‍, യുവതിയുടെ ഇഷ്ടത്തിന് വിരുദ്ധമായി നടന്നുവെന്ന് പറയാനാവില്ല. ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ദൈര്‍ഘ്യവും ആ ബന്ധത്തിന്റെ സമയത്ത് നടന്ന പ്രവൃത്തികളും ഐപിസിയുടെ 375-ാം വകുപ്പിന്റെ ഗൗരവം ഇല്ലാതാക്കുന്നു. ഇതോടെ സെക്ഷന്‍ 376 പ്രകാരമുള്ള കുറ്റമായി ഇത് മാറും', ജഡ്ജ് വിധിയില്‍ പറഞ്ഞു.

375-ാം വകുപ്പ് സമ്മതമില്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗമായി കണക്കാക്കുന്നു, അതേസമയം സെക്ഷന്‍ 376 ബലാത്സംഗത്തിനുള്ള ശിക്ഷ നല്‍കുന്നു. പ്രണയകാലത്ത് ഇരുവരും നടത്തിയ സാമ്പത്തിക ഇടപാടുകള്‍ ഐപിസി സെക്ഷന്‍ 406 പ്രകാരം വിശ്വാസവഞ്ചനയുടെ പരിധിയില്‍ വരില്ലെന്നും ഹൈകോടതി വ്യക്തമാക്കി.

Keywords:  Latest-News, National, Karnataka, Bangalore, High-Court, Court, Court, Assault, Molestation, Crime, Verdict, Top-Headlines, Karnataka High Court, Karnataka High Court Quashes Assault Charges Against Man Levelled by Former Lover, Says 'Consensual Intercause For Five Years Can't be Against Her Will'.
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script