2.62 കോടി പുരുഷന്മാരും 2.59 കോടി സ്ത്രീകളും ഉൾപ്പെടെ ആകെ 5.21 കോടി വോട്ടർമാരാണ് കർണാടകയിലുള്ളത്. 80 വയസിന് മുകളിൽ പ്രായമുള്ളവർക്കും ശാരീരിക പരിമിതി ഉള്ളവർക്കും വീട്ടിൽ വോട്ട് ചെയ്യാം. 224 അംഗ കർണാടക നിയമസഭയുടെ കാലാവധി മെയ് 24നാണ് അവസാനിക്കുന്നത്. കർണാടകയിൽ 80 വയസിനു മുകളിൽ പ്രായമുള്ള 12.15 ലക്ഷം വോട്ടർമാരുണ്ട്, 276 വോട്ടർമാർ 100 വയസിനു മുകളിൽ പ്രായമുള്ളവരാണ്.
ഭരണം നിലനിർത്താൻ ബിജെപിയും തിരിച്ചുപിടിക്കാൻ കോൺഗ്രസും ശക്തമായ ഒരുക്കത്തിലാണ്. മൂന്നാം കക്ഷിയായ ജനതാദൾ എസും സംസ്ഥാനത്തെ പ്രബല രാഷ്ട്രീയ പാർട്ടിയാണ്. അതേസമയം, തെരഞ്ഞെടുപ്പ് തീയതി വരും മുമ്പേ കോൺഗ്രസും ജെഡിഎസും യഥാക്രമം 124, 93 സ്ഥാനാർഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചിട്ടുണ്ട്. 224 സീറ്റുകളുള്ള കർണാടക നിയമസഭയിൽ നിലവിൽ ബിജെപിക്ക് 119 എംഎൽഎമാരാണുള്ളത്, കോൺഗ്രസിന് 75 ഉം ജെഡിഎസിന് 28 ഉം സീറ്റുകളാണുള്ളത്.
ദക്ഷിണേന്ത്യയിൽ ബിജെപി അധികാരത്തിലുള്ള ഏക സംസ്ഥാനമാണ് കർണാടക. 2018 ലെ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസും ജെഡിഎസും ചേർന്ന് സഖ്യ സർക്കാർ രൂപീകരിക്കുകയും എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. എന്നാൽ ഇരുപാർട്ടികളിൽ നിന്നുമുള്ള എംഎൽഎമാരുടെ കൂറുമാറ്റത്തെ തുടർന്ന് ബിഎസ് യെദ്യൂരപ്പയുടെ കീഴിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തി. 2021 ജൂലൈയിൽ യെഡിയൂരപ്പ രാജിവെക്കുകയും ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയാവുകയും ചെയ്തു.
ഭരണം നിലനിർത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയാണ് ഭരണകക്ഷിയായ ബിജെപി പ്രധാനമായും ലക്ഷ്യമിടുന്നത്, അതേസമയം കോൺഗ്രസിന്റെ പ്രചാരണം സംസ്ഥാന സർക്കാരിനെതിരായ '40% അഴിമതി' ആരോപണവുമായാണ്. കർണാടക സർക്കാർ കഴിഞ്ഞ ആഴ്ച ജോലിയിലും വിദ്യാഭ്യാസത്തിലും മുസ്ലിംകൾക്കുള്ള സംവരണം റദ്ദാക്കി വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങൾക്ക് വീതിച്ച് നൽകിയതും സംസ്ഥാനത്തെ പ്രധാന തെരഞ്ഞെടുപ്പ് വിഷയമായി ഉയർന്നുവന്നിട്ടുണ്ട്.
Keywords: Karnataka, National, News, Assembly Election, Election Commission, Narendra Modi, State, Government, Lok Sabha, BJP, Congress, Politics, Political Party, Political-News, Top-Headlines, Karnataka Election Dates Announced.

< !- START disable copy paste -->