Follow KVARTHA on Google news Follow Us!
ad

Attacked | 'പെണ്‍കുട്ടിയുടെ ശരീരം മുഴുവന്‍ കടിച്ചുമുറിവേല്‍പ്പിക്കുകയും ബ്ലേയ്ഡ് ഉപയോഗിച്ച് നെഞ്ചില്‍ പേരും കുറിച്ചുവയ്ക്കുകയും ചെയ്തു'; ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഡോക്ടര്‍ ദമ്പതികളുടെ 16 കാരിയായ മകളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി

Kanpur: 16-year-old girl Molested by Instagram friend#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


കാന്‍പുര്‍: (www.kvartha.com) ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഡോക്ടര്‍ ദമ്പതികളുടെ 16 കാരിയായ മകളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പരാതി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ വിനയ് ഠാക്കൂര്‍ എന്ന യുവാവിനും മറ്റ് ഏഴ് പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. 

പൊലീസ് പറയുന്നത്: ശനിയാഴ്ച ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ ഒരു ഹുക കഫെയിലാണ് സംഭവം. കുട്ടിയെ പ്രതി കഫെയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് അച്ഛന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇവിടുന്ന് കുടിക്കാന്‍ നല്‍കിയ പാനീയത്തില്‍ ലഹരി മരുന്ന് കലക്കി നല്‍കി. തുടര്‍ന്നു പെണ്‍കുട്ടിയെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. 

അവിടെയുണ്ടായിരുന്ന മറ്റു ഏഴുപേരും ചേര്‍ന്ന് മകളെ കൂട്ടബലാത്സംഗത്തിനിരയാക്കി. പ്രതിരോധിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ ശരീരം മുഴുവന്‍ കടിച്ചുമുറിവേല്‍പ്പിച്ച നിലയിലായിരുന്നു. പെണ്‍കുട്ടിയുടെ നെഞ്ചില്‍ ബ്ലേയ്ഡ് ഉപയോഗിച്ചു വിനയ് ഠാക്കൂര്‍ തന്റെ പേര് എഴുതിവച്ചിരുന്നു. മറ്റാരെയും വിവാഹം ചെയ്യാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും പരാതിയില്‍ പറയുന്നു. ലൈറ്റര്‍ ചൂണ്ടി ഭീഷണിപ്പെടുത്തുകയും പെണ്‍കുട്ടിയുടെ മുടി കത്തിക്കുകയും ചെയ്തുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

News,National,India,Uttar Pradesh,Crime,Complaint,Molestation,Minor girls,Social-Media,instagram,Local-News,Police, Kanpur: 16-year-old girl Molested by Instagram friend


കുറ്റാരോപിതനായ ഇന്‍സ്റ്റാഗ്രാം സുഹൃത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അശ്ലീല വീഡിയോ ഉണ്ടാക്കുകയും തന്നെ ബ്ലാക് മെയില്‍ ചെയ്യുകയുമായിരുന്നെന്ന് പെണ്‍കുട്ടി പിതാവിനെ അറിയിച്ചു.
വീഡിയോ വൈറലാക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ വലയിലാക്കിയതെന്ന് പരാതിയില്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യം ചിത്രീകരിക്കുകയും ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതിന് പിന്നാലെ കുട്ടിയുടെ കയ്യില്‍നിന്നും പണവും ഇയാള്‍ കൈക്കലാക്കി. ഒരുവിധം ഇവിടെനിന്നു രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് കാര്യങ്ങള്‍ പറയുകയായിരുന്നു. തുടര്‍ന്നാണ് പിതാവ് പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയത്.

Keywords: News,National,India,Uttar Pradesh,Crime,Complaint,Molestation,Minor girls,Social-Media,instagram,Local-News,Police, Kanpur: 16-year-old girl Molested by Instagram friend

Post a Comment