കണ്ണൂര്‍: (www.kvartha.com) നഗരത്തില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. മാരക ലഹരിമരുന്നായ എം ഡി എം എയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ പി നവീദിനെ (28)യാണ് കണ്ണൂര്‍ ടൗണ്‍ എസ് ഐ നസീബും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം താവക്കരയില്‍ വാഹന പരിശോധന നടത്തവെയാണ് KL 58 W 4362 നമ്പര്‍ കാറില്‍ കടത്തിക്കൊണ്ടുവന്ന എം ഡി എം എ പിടിച്ചെടുത്തതെന്നും ഇയാള്‍ കഴിഞ്ഞ കുറെക്കാലമായി പൊലീസ് നിരീക്ഷണത്തിലായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ബെംഗ്‌ളൂറില്‍ നിന്നാണ് മയക്കുമരുന്ന് വില്‍പനയ്ക്കായി എത്തിക്കുന്നതെന്നാണ് പൊലീസിന്റെ നിഗമനം. പ്രതിയെ ചോദ്യം ചെയ്തതിനുശേഷം കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. യുവാവിനെതിരെ എന്‍ ഡി പി എസ് ആക്ടുപ്രകാരം കേസെടുത്തിട്ടുണ്ട്.
Keywords: News,Kerala,State,Local-News,Drugs,Seized,Arrested,Youth, Accused,Police,Kannur, Kannur: Youth arrested with MDMA