കണ്ണൂര്‍: (www.kvartha.com) നഗരത്തിലെ പളളിക്കുന്ന് സെന്‍ട്രല്‍ ജയിലിന് മുന്‍വശത്തായി നിര്‍ത്തിയിട്ടിരുന്ന മാരുതി ഒമ്‌നി വാനിന്റെ ചില്ലുകള്‍ അടിച്ച് തകര്‍ത്തുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പൊടിക്കുണ്ട് എ എസ് അലൂമിനിയം ഗ്ലോബല്‍ കോംപ്ലക്‌സെന്ന പേരില്‍ സ്ഥാപനം നടത്തുന്ന വി സുരേന്ദ്രന്റെ മാരുതി ഒമ്‌നി വാനാണ് തകര്‍ത്തത്.
മാര്‍ച് 17 ന് രാത്രി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം ശനിയാഴ്ച പുലര്‍ചെ നാലുപേര്‍ ചേര്‍ന്ന് അടിച്ച് തകര്‍ക്കുകയായിരുന്നുവെന്നാണ് പരാതി. തൊട്ടടുത്തുളള കടയുടെ സി സി ടി വി ക്യാമറ പരിശോധിച്ചപ്പോള്‍ ഇതേ കോംപ്ലക്‌സില്‍ ബൈക് റിപയറിങ് ചെയ്യുന്ന അരുണെന്ന യുവാവും മറ്റു മൂന്നുപേരുമാണ് ബൈക് അടിച്ച് പൊളിക്കുന്നതായി വ്യക്തമായതെന്ന് പരാതിയില്‍ പറയുന്നു.
ശനിയാഴ്ച പുലര്‍ചെയുളള സി സി ടി വി ദൃശ്യങ്ങളാണ് ലഭിച്ചത്. വ്യക്തിവൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. സെന്‍ട്രല്‍ ജയിലിന് സമീപം നടന്ന അക്രമം ഗൗരവകരമായാണ് കാണുന്നതെന്നും അതുകൊണ്ടുതന്നെ പ്രതികള്‍ക്കായി തിരച്ചിലാരംഭിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News, Kerala, State, Kannur, Complaint, Vehicles, Police, CCTV, Prison, Accused, Kannur: Windows of vehicle parked in front of the Central Jail were broken