Follow KVARTHA on Google news Follow Us!
ad

Elephant Attack | ആറളത്ത് വിറക് ശേഖരിക്കാന്‍ പോയ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

Kannur: Tribal man died in Elephant attack#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കണ്ണൂര്‍: (www.kvartha.com) ഇരിട്ടിക്കടുത്തെ ആറളം ഫാമില്‍ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. വിറക് ശേഖരിക്കാന്‍ പോയ ആറളം ഫാമിലെ പത്താം ബ്ലോകിലെ രഘുവാണ് (44) കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു കാട്ടാനയുടെ ആക്രമണം. 

ഒരു സംഘമായാണ് ഇവര്‍ വിറക് ശേഖരിക്കാനായി പോയത്. രഘുവിന്‍െ കൂടെയുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തില്‍ സാരമായി പരുക്കേറ്റ രഘുവിനെ പേരാവൂര്‍ താലൂക് ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. പോസ്റ്റുമോര്‍ടം നടപടികള്‍ക്കായി മൃതദേഹം പരിയാരം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

News, Kerala, Kannur, Elephant, Elephant attack, Wild Elephants, Youth, Killed, hospital, Local-News, Protest, Protesters, Kannur: Tribal man died in Elephant attack


അതേസമയം, ആറളം ഫാം മേഖലയില്‍ കാട്ടാനയുടെ ശല്യം അതിരൂക്ഷമായി തുടരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഈ പ്രദേശത്ത് ഇതുവരെ 12 പേരാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വന്യജീവി ശല്യം പരിഹരിക്കാമെന്ന് സര്‍കാര്‍ അറിയിച്ചെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായില്ലെന്ന് ഇവര്‍ ആരോപിക്കുന്നു.

സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. സ്ഥലത്ത് പൊലീസ് കാംപ് ചെയ്യുന്നുണ്ട്. ജനപ്രതിനിധികള്‍ ഉള്‍പെടെ നൂറു കണക്കിനാളുകള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. കാട്ടാന ശല്യം അതിരൂക്ഷമായിട്ടും വനം വകുപ്പ് ഇടപെട്ടില്ലെന്ന പരാതി ആറളത്തെ ജനങ്ങള്‍ക്കുണ്ട്. ആദിവാസി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നവരില്‍ ഭൂരിഭാഗവും.


Keywords: News, Kerala, Kannur, Elephant, Elephant attack, Wild Elephants, Youth, Killed, hospital, Local-News, Protest, Protesters, Kannur: Tribal man died in Elephant attack

Post a Comment