Follow KVARTHA on Google news Follow Us!
ad

Re-tarring | കണ്ണൂരിലെ പൊടിബോംബ് വിവാദം; നഗരറോഡുകള്‍ റീടാറിങ് യുദ്ധകാലടിസ്ഥാനത്തില്‍ തുടങ്ങി

Kannur town roads started Re-tarring#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


കണ്ണൂര്‍: (www.kvartha.com) നഗരത്തില്‍ വെട്ടിപൊളിച്ച റോഡുകള്‍ റീടാറിങ് യുദ്ധകാലടിസ്ഥാനത്തില്‍ തുടങ്ങി. പൊടിശല്യത്തെ തുടര്‍ന്ന് വ്യാപാരികളും വിവിധ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ടികളും കോര്‍പറേഷന്‍ ഓഫിസ് മാര്‍ചും ഉള്‍പെടെ നടത്തി, അനാവശ്യവിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. 

നേരത്തെ വ്യാപാരി വ്യവസായി ഏകോപനസമിതി നടത്തിയ സമരത്തിനിടെ മേയര്‍ പരസ്യമായി ഉറപ്പ് നല്‍കിയതുപ്രകാരം മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ നിര്‍മാണത്തിനായി താളിക്കാവ് - കാനത്തൂര്‍ ഡിവിഷനുകളില്‍ കീറിയ റോഡുകള്‍ സമയബന്ധിതമായി പുനഃസ്ഥാപിക്കുമെന്ന ഉറപ്പ് യാഥാര്‍ഥ്യമാക്കികൊണ്ട് കണ്ണൂര്‍ കോര്‍പറേഷന്‍ മുന്നോട്ട് പോവുകയാണെന്ന് മേയര്‍ ടി ഒമോഹനന്‍ അറിയിച്ചു.

ഇതിന്റെ ഭാഗമായി പാറക്കണ്ടി- താളിക്കാവ് റോഡിന്റെ ടാറിങ് പ്രവര്‍ത്തി നേരത്തെ നിശ്ചയിച്ചത് പ്രകാരം  തിങ്കളാഴ്ച രാവിലെ ആരംഭിച്ചിട്ടുണ്ട്. അതുപോലെതന്നെ ഈ രണ്ടു ഡിവിഷനുകളില്‍ കീറിയ എല്ലാ റോഡുകളും പുനഃസ്ഥാപിക്കുന്നതിന് കൃത്യമായ വര്‍ക് ഷെഡ്യൂള്‍ തയ്യാറാക്കി അതനുസരിച്ച് മുന്നോട്ട് പോകുന്നുണ്ടെന്നും മേയര്‍ പറഞ്ഞു.

ഇത് സംബന്ധിച്ചനേരത്തേ തന്നെ വ്യാപാര-വ്യവസായ സംഘടനാ പ്രതിനിധികള്‍ക്കും ഇതുമായി ബന്ധപ്പെട്ട് കോര്‍പറേഷനെ സമീപിക്കുന്നവര്‍ക്കും ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി റോഡുകള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി രാവിലെയും രാത്രിയും ഉള്‍പെടെ ദ്രുതഗതിയില്‍ നടന്നുവരികയാണ്. പോസ്റ്റ് ഓഫീസ് റോഡ്, ഗേള്‍സ് സ്‌കൂള്‍- എസ് എന്‍ പാര്‍ക് റോഡ് എന്നിവ ടാര്‍ ചെയ്യുകയും ഗോഖലെ റോഡ് ഇന്റര്‍ലോക് ചെയ്യുകയും നെറ്റ് വര്‍ക് പ്രവൃത്തി പൂര്‍ത്തിയായ മറ്റ് റോഡുകള്‍ ജി എസ് പി ഇട്ട് ഉറപ്പിക്കുന്നതിനുള്ള പ്രവൃത്തികളും നടന്നുവരികയാണ്.  

News, Kerala, Kannur, Road, Transfer, Top-Headlines, Kannur town roads started Re-tarring


നഗരത്തില്‍ ഏറ്റവും അത്യാവശ്യമായ ഒരു പദ്ധതിയുടെ ഭാഗമായി രണ്ടു ഡിവിഷനുകളിലെ ഏകദേശം 13.5 കിലോമീറ്റര്‍ മാത്രം റോഡ് കീറിയത് ചൂണ്ടിക്കാണിച്ച് കോര്‍പറേഷനിലെ 55 ഡിവിഷനുകളിലും റോഡുകള്‍ തകര്‍ന്നുവെന്ന തരത്തിലാണ് ചില തത്പരകക്ഷികള്‍ പ്രചാരണം നടത്തുന്നതെന്ന് മേയര്‍ ആരോപിച്ചു.

53 ഡിവിഷനുകളിലും റോഡുകള്‍ വളരെ നല്ല രീതിയില്‍ പരിപാലിക്കുന്നതിന് കോര്‍പറേഷന് സാധിച്ചിട്ടുണ്ട്.
നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ 30 കോടി രൂപയോളം ചെലവഴിച്ച് പുതുതായി 200 ഓളം റോഡുകള്‍ നിര്‍മ്മിക്കാനുള്ള നടപടികളും സ്വീകരിച്ച് വരുന്നു. വസ്തുത ഇതായിരിക്കെ കോര്‍പറേഷന്‍ ഭരണത്തെ ഇകഴ്ത്തിക്കാണിക്കുന്നതിന് രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ട് ചില സംഘടനകളും വ്യക്തികളും സമരപ്രഹസനവുമായി ഇറങ്ങിയിരിക്കുകയാണെന്നും മേയര്‍ കുറ്റപ്പെടുത്തി.

Keywords: News, Kerala, Kannur, Road, Transfer, Top-Headlines, Kannur town roads started Re-tarring

Post a Comment