ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ എട്ടിക്കുളം, പെരിങ്ങത്തൂര്‍ എന്നീ കേന്ദ്രങ്ങളില്‍ നിന്നാരംഭിച്ച് ഇരിക്കൂറില്‍ സമാപിക്കുന്ന ഗോള്‍ഡന്‍ ഫിഫ്റ്റി സഞ്ചാരം ഖദം ഇന്‍ക്വിലാബ് മാര്‍ച് മൂന്നു മുതല്‍ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ചിട്ടുണ്ട്.

ഖദം ഇന്‍ക്വിലാബിന്റെ ഭാഗമായി കണ്ണൂര്‍ ടൗണ്‍ പൊലീസിന്റെ സഹകരണത്തോടെ അക്ഷയപാത്രം വഴി ഉച്ചയൂണ്‍ വിതരണം, റെയില്‍വേ സ്റ്റേഷനില്‍ റീഡിങ്ങ് കോര്‍ണര്‍, ബസ് സ്റ്റാന്‍ഡില്‍ ഒപണ്‍ ലൈബ്രറി, സ്‌കൂള്‍ - കോളജ് - ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ച് വാടര്‍ കൂളര്‍ സ്ഥാപിക്കല്‍, പൊതുജനങ്ങള്‍ സംഗമിക്കുന്നിടത്ത് കമ്യൂണിറ്റി ഫ്രിഡ്ജ് സ്ഥാപിക്കല്‍,ജില്ലയില്‍ തിരഞ്ഞെടുത്ത രണ്ട് കേന്ദ്രങ്ങളില്‍ മെഡികല്‍ കാംപ് എന്നിവ സംഘടിപ്പിക്കും. മുനവ്വിര്‍ അമാനി, ടി പി സൈഫുദ്ധീന്‍, പി റമീസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: Kannur: SSF Golden Fifty Kerala Student Conference will be held on April 29, Kannur, News, Conference, Press meet, Kerala.
Keywords: Kannur: SSF Golden Fifty Kerala Student Conference will be held on April 29, Kannur, News, Conference, Press meet, Kerala.