Follow KVARTHA on Google news Follow Us!
ad

Skelton | കണ്ണൂരില്‍ തലയോട്ടി കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Police,Skeleton,Probe,Kerala,
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ ഡി എസ് സി സെന്ററിന്റെ നിയന്ത്രണ പരിധിയില്‍ വരുന്ന സ്ഥലത്തുനിന്നും മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയ സംഭവത്തില്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അന്വേഷണമാരംഭിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് എതിര്‍വശത്തുളള ഡി എസ് സി സെന്ററിന്റെ സ്ഥലത്തു നിന്നാണ് തിങ്കളാഴ്ച തലയോട്ടി കണ്ടെത്തിയത്.

ഇവിടെയുണ്ടായിരുന്ന മാലിന്യങ്ങള്‍ക്ക് അന്നേ ദിവസം തീപിടിച്ചിരുന്നു. തീപടരുന്നത് തടയുന്നതിനിടെ സമീപത്തുനിന്നാണ് മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയത്. തുടര്‍ന്ന് സിറ്റി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി തലയോട്ടി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തലയോട്ടി ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്.

Kannur: Police started investigation into incident Skelton found, Kannur, News, Police, Skeleton, Probe, Kerala

തലയോട്ടി കണ്ടെത്തിയതിലെ ദുരൂഹതയെ കുറിച്ചാണ് പൊലീസ് അന്വേഷണമാരംഭിച്ചത്. കണ്ണൂര്‍ ജില്ലാആശുപത്രിക്ക് സമീപത്തായി രണ്ടു ആരാധനാലയങ്ങളുണ്ട്. ഇവിടങ്ങളില്‍ വിശ്വാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനുളള ശ്മശാനങ്ങളുമുണ്ട്. എന്നാല്‍ തലയോട്ടിയുടെ കാലപഴക്കം കണക്കാക്കിയാല്‍ മാത്രമേ ഇതു സംബന്ധിച്ചു ഉറപ്പുവരുത്താന്‍ കഴിയുകയുളളൂവെന്ന് പൊലീസ് അറിയിച്ചു.

Keywords: Kannur: Police started investigation into incident Skelton found, Kannur, News, Police, Skeleton, Probe, Kerala.

Post a Comment