Accidental Death | കീച്ചേരി കുന്നില്‍ ബസും മാരുതി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു
                                                 Mar 24, 2023, 09:10 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 കണ്ണൂര്‍: (www.kvartha.com) തളിപ്പറമ്പ് ദേശീയ പാതയില്‍ കീച്ചേരി കുന്നിന് സമീപം ബസും മാരുതി ഈകോ വാനും കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു. കൂവേരി മുച്ചിലോട്ട് ക്ഷേത്രത്തിന് സമീപത്തെ എ കൃഷ്ണന്‍ (62) ആണ് മരിച്ചത്. 
 
 
  കഴിഞ്ഞ ശനിയാഴ്ച രാവിലെ 8.30 ഓടെ ആയിരുന്നു അപകടം നടന്നത്. ഉടന്‍തന്നെ കണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ച് ചികില്‍സ നല്‍കിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. അബോധാവസ്ഥയില്‍ കഴിഞ്ഞ ദിവസം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ച കൃഷ്ണന്‍ വ്യാഴാഴ്ച ഉച്ചയ്ക്കാണ് മരിച്ചത്. 
  അപകടത്തില്‍ ഇയാളുടെ മകന്‍ രതീഷിനും ഗുരുതരമായി പരുക്കേറ്റിരുന്നു. രതീഷ് കണ്ണൂര്‍ എ കെ ജി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. നാരായണിയാണ് കൃഷ്ണന്റെ ഭാര്യ. പ്രീയേഷ്, പ്രതീഷ് എന്നിവര്‍ മറ്റ് മക്കള്‍. ഉച്ചയ്ക്ക് 12.30ന് വീട്ടിലെത്തിക്കുന്ന ഭൗതികശരീരം മൂന്ന് മണിക്ക് സംസ്‌കരിക്കും. 
 
  Keywords:  News, Kerala, State, Kannur, Local-News, Accident, Accidental Death, Injured, Treatment, hospital, Obituary, Kannur: Man who was injured in a car accident died 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
