LDF | തദ്ദേശ ഉപതെരഞ്ഞെടുപ്പ്; കണ്ണൂരില്‍ മൂന്നിടങ്ങളിലും വിജയിച്ച് എല്‍ഡിഎഫ് ആധിപത്യം
Mar 1, 2023, 13:10 IST
കണ്ണൂര്‍: (www.kvartha.com) ബഡ്ജറ്റിലെ നികുതി വര്‍ധനവ് വിവാദങ്ങള്‍ക്കിടെയിലും കണ്ണൂര്‍ ജില്ലയില്‍ തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് വാര്‍ഡുകളിലും എല്‍ഡിഎഫിന് ഉജ്ജ്വലവിജയം. വന്‍ ഭൂരിപക്ഷത്തോടെയാണ് വാശിയേറിയ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്.
ശ്രീകണ്ഠപുരം നഗരസഭ 23 -ാം വാര്‍ഡായ കോട്ടൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ സി അജിത 189 വോട് ഭൂരിപക്ഷത്തില്‍ വിജയിച്ചു. പേരാവൂര്‍ പഞ്ചായതിലെ ഒന്നാം വാര്‍ഡായ മേല്‍ മുരിങ്ങോടിയില്‍ എല്‍ഡിഎഫിന്റെ ടി രഗിലാഷ് 146 വോട് ഭൂരിപക്ഷത്തില്‍ വിജയിച്ചു. മയ്യില്‍ പഞ്ചായത് എട്ടാം വാര്‍ഡായ വള്ളിയോട്ട് ഇ പി രാജന്‍ 301 വോടിന്റെ ഭൂരിപക്ഷത്തിലും വിജയിച്ചു.
പേരാവൂര്‍ പഞ്ചായത് ഒന്നാം വാര്‍ഡ് മേല്‍ മുരിങ്ങോടി ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി രഗിലാഷ് 521 വോട് നേടി. 146 വോടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. യുഡിഎഫ് സ്വതന്ത്രന്‍ -375, എന്‍ഡിഎ- 253 സ്വതന്ത്രസ്ഥാനാര്‍ഥികളായ കെ പി സുഭാഷ് 11, സുഭാഷ് കക്കണ്ടി -2 വോട് നേടി.
മയ്യില്‍ പഞ്ചായത് വള്ളിയോട്ട് വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ പി രാജന്‍ വിജയിച്ചു. 301 വോടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം. 1335 വോടാണ് ആകെയുള്ളത്. ഇതില്‍ 1049 വോടുകള്‍ പോള്‍ ചെയ്തു. ഇതില്‍ 656 വോട് എല്‍ഡിഎഫും 355 വോട് യുഡിഎഫും നേടി.
ബിജെപിക്ക് 38 വോട്. ശ്രീകണ്ഠപുരം നഗരസഭ 23-ാം വാര്‍ഡായ കോട്ടൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ സി അജിത 443 വോട് നേടി. ആകെ വോട് 934. ഇതില്‍ 748 വോടുകള്‍ പോള്‍ ചെയ്തു. യുഡിഎഫിന്റെ കെ സവിത 254ഉം ബിജെപിയുടെ ടി ഒ ഇന്ദിര 51ഉം വോട് നേടി.
Keywords: News,Kerala,State,Kannur,By-election,Election,Top-Headlines,Latest-News,LDF,UDF,BJP, Political party,Political-News, Kannur: LDF won in three places
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.