ഖാദി എക്‌സ്‌പോ 2023 ' എന്ന് പേരിട്ടിരിക്കുന്ന മേള മാര്‍ച് 10 ന് വൈകുന്നേരം നാലുമണിക്ക് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ അധ്യക്ഷത വഹിക്കും. കണ്ണൂര്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് പിപി ദിവ്യ മുഖ്യാതിഥിയായി പങ്കെടുക്കും.
കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ 50 സ്റ്റാളുകളിലാണ് മേള നടക്കുന്നത്. 30 സ്റ്റാളുകള്‍ ഖാദി വസ്ത്രങ്ങളും 20 സ്റ്റാളുകളില്‍ ഗ്രാമ വ്യവസായ ഉല്‍പന്നങ്ങളും പ്രദര്‍ശനത്തിനും വിപണനത്തിനുമായി സജ്ജമാക്കിയിട്ടുണ്ട്. ആദ്യമായിട്ടാണ് ഖാദി കമീഷനും ഖാദി ബോര്‍ഡും ചേര്‍ന്ന് മേള കണ്ണൂരില്‍ സംഘടിപ്പിക്കുന്നത്. കേരളത്തില്‍ നിന്നും മാത്രമല്ല ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യത്യസ്തമായ ഉല്‍പന്നങ്ങള്‍ ഈ മേളയുടെ ഭാഗമാകും.
വാര്‍ത്താ സമ്മേളനത്തില്‍ മാര്‍കറ്റിങ് ഡയറക്ടര്‍ സി സുധാകരന്‍, കെ വി ഫാറൂഖ്, അനില്‍കുമാര്‍ ആര്‍ എസ്, ടി ബൈജു, അജിത് കുമാര്‍ ഐ കെ എന്നിവര്‍ പങ്കെടുത്തു.
Keywords: Kannur: Khadi Expo will begin on March 10th, Kannur, News, Press meet, Kerala.