കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ - കാസര്‍കോട് ദേശീയ പാതയിലെ കീച്ചേരി കുന്നിന് സമീപം വാഹനാപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. നിര്‍ത്തിയിട്ട ബസിലിടിച്ച് കാര്‍ തകരുകയായിരുന്നു. കാറിലുണ്ടായവര്‍ക്കാണ് പരുക്ക് പറ്റിയത്.
കൂവേരി സ്വദേശികളായ നാരായണി(58), സോനു കൃഷ്ണ(7), കൃഷ്ണന്‍(63), രാജേഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ രാജേഷിന്റെ നില ഗുരുതരമാണെന്നും ഇയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
പരുക്കേറ്റവരില്‍ മൂന്നുപേരെ കണ്ണൂര്‍ ശ്രീചന്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ചെയാണ് അപകടമുണ്ടായത്. വാഹനമോടിച്ച രാജേഷ് ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ വിവരം.
Keywords: News, Kerala, State, Kannur, Accident, Road, Injured, hospital, Treatment, Local-News, Kannur: Four injured in car accident