Follow KVARTHA on Google news Follow Us!
ad

Raid | ഇപി ജയരാജന്റെ ഭാര്യയ്ക്കും മകനും പങ്കാളിത്തമുള്ള വൈദേകം ആയുര്‍വേദ റിസോര്‍ടില്‍ ഇഡി പരിശോധന

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kannur,Raid,News,Investment,Controversy,Allegation,Kerala,
കണ്ണൂര്‍: (www.kvartha.com) എല്‍ ഡി എഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ ഭാര്യയ്ക്കും മകനും പങ്കാളിത്തമുള്ള വൈദേകം ആയുര്‍വേദ റിസോര്‍ടില്‍ ഇഡിയുടെ പരിശോധന. കണ്ണൂര്‍ ഇരിണാവിലാണ് റിസോര്‍ട് സ്ഥിതി ചെയ്യുന്നത്.

Kannur: ED conducts raids in EP Jayarajan's Vaidekam Resort, Kannur, Raid, News, Investment, Controversy, Allegation, Kerala

കള്ളപ്പണ നിക്ഷേപം നടന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധനയെന്നാണ് അറിയുന്നത്. കേന്ദ്ര ജി എസ് ടി വകുപ്പിലെ ഉദ്യോഗസ്ഥരാണു പരിശോധന നടത്തുന്നത്. വ്യാഴാഴ്ച മൂന്നുമണിയോടെ അഞ്ച് ഉദ്യോഗസ്ഥര്‍ ഇന്നോവ കാറില്‍ റിസോര്‍ടില്‍ എത്തുകയായിരുന്നു.

പേഴ്‌സനല്‍ ഓഡിറ്റര്‍മാര്‍ കണക്ക് പരിശോധിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് റിസോര്‍ട് അധികൃതര്‍ വിശദീകരിക്കുന്നത്. ഇപി ജയരാജന്റെ ഭാര്യക്ക് മേജര്‍ ഷെയറുള്ള റിസോര്‍ടിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ മകന്‍ ജെയ്‌സനും അംഗമാണ്.

കുന്നിടിച്ച് നിര്‍മാണം നടത്തിയെന്ന സംഭവത്തില്‍ റിസോര്‍ടിനെതിരെ വലിയ ആരോപണങ്ങള്‍ മുമ്പ് ഉയര്‍ന്നിരുന്നു. കഴിഞ്ഞ ഡിസംബറില്‍ നടന്ന സിപിഎം സംസ്ഥാന കമിറ്റി യോഗത്തില്‍ പി ജയരാജന്‍ സിപിഎം സംസ്ഥാന സമിതിയില്‍ ഉന്നയിച്ചതോടെയാണ് ആയുര്‍വേദ റിസോര്‍ട് വിവാദമായത്.

ഇപി ജയരാജന്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നും അദ്ദേഹത്തിന്റെ കുടുംബം റിസോര്‍ടില്‍ പണം നിക്ഷേപിച്ചെന്നുമായിരുന്നു ആരോപണം. സംഭവം വിവാദമായതോടെ കിട്ടിയ വിവരം പാര്‍ടിയെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു പി ജയരാജന്റെ വിശദീകരണം.

എന്നാല്‍, റിസോര്‍ട് വിവാദത്തോട് പ്രതികരിച്ച ഇപി ജയരാജന്‍ തന്നെ തകര്‍ക്കാനുള്ള നീക്കമാണെന്നും വ്യക്തിഹത്യക്ക് ശ്രമമുണ്ടെന്നും പാര്‍ടി അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ആരോപണത്തില്‍ സിപിഎം അന്വേഷണം പ്രഖ്യാപിച്ചത്.

ആരോപണത്തില്‍ അതൃപ്തനായ ഇപി, സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ ഉദ് ഘാടനത്തില്‍ പങ്കെടുത്തിരുന്നില്ല. തുടര്‍ന്നും പങ്കെടുക്കില്ലെന്നാണ് വിവരം. റിസോര്‍ടിലെ ഇഡി പരിശോധന ഇപി ജയരാജനും സിപിഎമിനും തലവേദനയായേക്കും.

Keywords: Kannur: ED conducts raids in EP Jayarajan's Vaidekam Resort, Kannur, Raid, News, Investment, Controversy, Allegation, Kerala.

Post a Comment