കണ്ണൂര്‍: (www.kvartha.com) ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ഓഫീസിന് നേരെയുണ്ടായ എസ് എഫ് ഐ അതിക്രമം അപലപനീയമാണെന്ന് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടിഒ മോഹനന്‍ പറഞ്ഞു. യുവജനങ്ങള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന മയക്കുമരുന്ന് വ്യാപനത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണാത്മക റിപോര്‍ട് വര്‍ത്തമാനകാലത്ത് ഏറെ പ്രസക്തമായിരുന്നു.
ഇത്തരം വിപത്തിനെതിരെ പ്രതികരിക്കേണ്ട എസ് എഫ് ഐ പോലുള്ള വിദ്യാര്‍ഥി സംഘടനകള്‍ റിപോര്‍ട് ചെയ്ത മാധ്യമങ്ങള്‍ക്കെതിരെ തിരിയുന്നത് ഏറ്റവും വലിയ വൈരുധ്യമാണെന്നും അദ്ദേഹം പറഞ്ഞു. മദ്യപിച്ച് റോഡില്‍ വച്ച് നൃത്തം ചെയ്യുന്ന എസ് എഫ് ഐ നേതാക്കളെയും മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ട ഡി വൈ എഫ് ഐ നേതാക്കളെയും കേരളം കണ്ടതാണ്.
വിദ്യാര്‍ഥി യുവജന സംഘടനകള്‍ എന്ന ലേബലില്‍ കേരളത്തില്‍ നടക്കുന്ന എല്ലാ അധര്‍മങ്ങളുടെയും പതാക വാഹകരായി ഇവര്‍ മാറുകയാണ്. ഇവര്‍ക്കെതിരെ സമൂഹം പ്രതികരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നും മേയര്‍ ചൂണ്ടിക്കാട്ടി.
ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് വലിയ വായില്‍ വര്‍ത്തമാനം പറയുന്ന സിപിഎമും അതിന്റെ പോഷക സംഘടനകളും സെക്രടറിയേറ്റിലും നിയമസഭയിലും മാധ്യമപ്രവര്‍ത്തകരെ അകറ്റിനിര്‍ത്തിയും ഓഫീസുകള്‍ ആക്രമിച്ചും ജനാധിപത്യത്തിന്റെ നാലാം തൂണിനെ നശിപ്പിക്കാന്‍ ശ്രമിക്കുക വഴി ഏകാധിപത്യം കൊണ്ടുവരുവാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ സമൂഹ മന:സാക്ഷി ഉണര്‍ന്നു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: Kannur Corporation Mayor TO Mohanan About Asianet Office Attack, Kannur, News, SFI, Report, Asianet, Attack, Office, Kerala.