അഴിമതി ചെയ്യുന്നവരാരായാലും അവര്‍ ശിക്ഷിക്കപ്പെടണമെന്നാണ് കോര്‍പറേഷന്റെ നിലപാട്. റെയ്ഡിനെപ്പറ്റി ജയരാജന്‍ പറയുമ്പോള്‍ എല്‍ഡിഎഫ് ഭരിക്കുന്ന തിരുവനന്തപുരത്തും കോഴിക്കോടും കോര്‍പറേഷനുകളില്‍ നടന്ന നികുതി തട്ടിപ്പും ബാങ്ക് അകൗണ്ടിലെ തട്ടിപ്പും അതിനെ തുടര്‍ന്ന് നടന്ന വിജിലന്‍സ് അന്വേഷണങ്ങളും ഒന്നും മറന്നുപോകരുത്. മാലിന്യത്തിന്റെ അഴിമതിയുടെ പേരില്‍ കൊച്ചി കോര്‍പറേഷനെ ഹൈകോടതി പോലും വിമര്‍ശിച്ചതാണ്.
മുന്‍കാലങ്ങളില്‍ ഏപ്രിലില്‍ ആരംഭിച്ച് മാര്‍ചില്‍ അവസാനിക്കുന്ന തരത്തില്‍ 12 മാസക്കാലം പദ്ധതി നിര്‍വഹണത്തിന് സമയം ലഭിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നവംബറിലാണ് പദ്ധതി അംഗീകാരം ലഭിച്ചത്. എന്നിട്ടും സര്‍കാരിന്റെ പല നിയന്ത്രണങ്ങളും പദ്ധതി അംഗീകരിക്കുന്നതിനും തുക അനുവദിക്കുന്നതിനുമുള്ള എല്ലാ കാലതാമസത്തെയും അതിജീവിച്ച് ഈ വര്‍ഷം 40 ശതമാനം പദ്ധതി പൂര്‍ത്തിയായിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും 80 ശതമാനത്തിനു മുകളില്‍ തുക ചിലവഴിക്കുന്നതിന് കണ്ണൂര്‍ കോര്‍പറേഷന് സാധിച്ചിട്ടുണ്ട്. സര്‍കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങള്‍ മൂലം എല്‍ഡിഎഫ് ഭരിക്കുന്നതുള്‍പ്പെടെ മിക്ക തദ്ദേശസ്ഥാപനങ്ങളും ഈ വര്‍ഷം തുക വിനിയോഗത്തില്‍ വളരെ പിറകിലാണ്. ഇക്കാര്യം ജയരാജന്‍ അന്വേഷിക്കുന്നത് നന്നായിരിക്കുമെന്നും മേയര്‍ ടി ഒ മോഹനന്‍ ആവശ്യപ്പെട്ടു.
മാലിന്യ ശേഖരണത്തിലും സംസ്‌കരണത്തിലും രാജ്യത്തിനു തന്നെ മാതൃകയാകുന്ന പദ്ധതികളാണ് കണ്ണൂര്‍ കോര്‍പറേഷന്‍ നടപ്പിലാക്കി വരുന്നത്. വീടുകളില്‍ നിന്നുള്ള അജൈവ മാലിന്യ ശേഖരണത്തിന് സ്വച്ഛഭാരത മിഷന്റെ ദേശീയ അംഗീകാരം കണ്ണൂര്‍ കോര്‍പറേഷന്‍ നേടിയിട്ടുണ്ട്.
ചേലോറയിലെ ലെഗസി മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവൃത്തി നല്ല രീതിയില്‍ മുന്നോട്ട് പോകുന്നു. ബ്രഹ്‌മപുരം സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ചേലോറ സന്ദര്‍ശിച്ച മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ അവിടെ നടക്കുന്ന മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തിയതാണ്.
സോണ്‍ടയുടെ പേരില്‍ സിപിഎം ഭരിക്കുന്ന കൊച്ചിന്‍ കോര്‍പറേഷന്‍ അഴിമതിയുടെ മാലിന്യത്താല്‍ നാറുമ്പോള്‍ കണ്ണൂര്‍ കോര്‍പറേഷന്‍ സോണ്‍ട എന്ന തട്ടിപ്പു കംപനിയെ അകറ്റി നിര്‍ത്തി വളരെ നല്ല രീതിയില്‍ ചേലോറയില്‍ മാലിന്യ നീക്കം പുരോഗമിക്കുന്നുണ്ട്. 50 ശതമാനത്തോളം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ചേലോറയിലെ മാലിന്യം നീക്കം ചെയ്യുന്നതിന് ആറു കോടി 86 ലക്ഷം രൂപയ്ക്ക് കരാര്‍ ഏറ്റെടുത്ത സോണ്‍ട കംപനി യാതൊരു പ്രവൃത്തിയും നടത്താതെ 68 ലക്ഷം രൂപ അഡ്വാന്‍സ് തുക വാങ്ങിയിട്ടുണ്ട്. മാത്രമല്ല മാലിന്യത്തിന്റെ അളവ് വര്‍ധിച്ചു വരുന്നതിനാല്‍ 21 കോടി രൂപ കരാര്‍ പുതുക്കി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
പൊതുപണം ഇത്തരത്തില്‍ നഷ്ടപ്പെടുത്തുന്നത് മനസ്സിലാക്കി കോര്‍പറേഷന്‍ സോണ്‍ടയുമായുള്ള കരാര്‍ റദ്ദ് ചെയ്യുന്നതിനും അഡ്വാന്‍സ് തിരികെ ലഭിക്കുന്നതിനും റീ ടെന്‍ഡര്‍ ചെയ്യുന്നതിനും ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് റീടെന്‍ഡര്‍ ചെയ്യുന്നതിന് അനുമതി ലഭിച്ചത്. സോണ്‍ടയുമായുള്ള ടെന്‍ഡര്‍ റദ്ദാക്കുന്നതിനെതിരെ സര്‍കാരിന്റെ ഭാഗത്തുനിന്ന് പലവിധത്തിലുള്ള ഇടപെടലുകളും ഉണ്ടായിട്ടുണ്ട്.
സ്വര്‍ണക്കടത്തു മുതല്‍ മാലിന്യക്കടത്തില്‍ വരെ ഇത്തരം കൊടിയ അഴിമതികള്‍ സി പി എമിന്റെ നേതൃത്വത്തില്‍ സ്വന്തക്കാര്‍ നടത്തുമ്പോഴാണ് ദുരാരോപണങ്ങളുമായി കണ്ണൂര്‍ കോര്‍പറേഷനെതിരെ സമരം ചെയ്യുന്നത് ഇവിടുത്തെ ജനങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്ന് മേയര്‍ പ്രതികരിച്ചു.
Keywords: Kannur Corporation Mayor Criticized CPM and LDF Govt, Kannur, News, Politics, CPM, Corruption, Allegation, Kerala.