Follow KVARTHA on Google news Follow Us!
ad

Commissioner | വളപട്ടണം പൊലീസ് സ്റ്റേഷനില്‍ വാഹനങ്ങള്‍ കത്തിച്ച ചാണ്ടി ശമീം സ്ഥിരം കുറ്റവാളിയാണെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍; 'സുരക്ഷാവീഴ്ച പരിശോധിക്കും'

Kannur City Police Commissioner said that Chandi Shameem is regular criminal, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) വളപട്ടണം പൊലീസ് സ്റ്റേഷനിലെ വാഹനങ്ങള്‍ കത്തിച്ച സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെന്ന ആരോപണം തളളിക്കളഞ്ഞ് കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍. തീവയ്പ്പുകേസില്‍ അറസ്റ്റിലായ ചാണ്ടി ശമീം സ്ഥിരം കുറ്റവാളിയാണെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ അജിത്ത്കുമാര്‍ ചൂണ്ടിക്കാട്ടി. വളപട്ടണം പൊലീസ് സ്റ്റേഷനില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
          
Latest-News, Kerala, Kannur, Top-Headlines, Police, Crime, Criminal-Participate, Criminal Case, Video, Accused, Arrested, Kannur City Police Commissioner said that Chandi Shameem is regular criminal.

24 കേസുകളില്‍ പ്രതിയാണിയാള്‍. നേരത്തെ കാപ ചുമത്തി ജയിലില്‍ അടച്ചിരുന്നു. വീണ്ടും ശമീമിനെതിരെ കാപ ചുമത്തണോയെന്ന് പരിശോധിക്കും. വളപട്ടണം പൊലീസ് സ്റ്റേഷനില്‍ തീവയ്പ് നടന്ന സംഭവത്തില്‍ സുരക്ഷാവീഴ്ചയുണ്ടോയെന്ന് പരിശോധിക്കും. സുരക്ഷാവീഴ്ചയുണ്ടെങ്കില്‍ നടപടി സ്വീകരിക്കും. സംഭവം അന്വേഷിക്കാന്‍ എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും കമീഷണര്‍ അറിയിച്ചു.


കഴിഞ്ഞ ദിവസം ശമീമും സഹോദരനും വളപട്ടണം പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ ശമീമിന്റെ സഹോദരനെ പൊലീസ് അറസ്റ്റുചെയ്യുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് തീവെച്ചത്. ചൊവ്വാഴ്ച്ച പുലര്‍ചെ സ്റ്റേഷന്‍ വളപ്പില്‍ വിവിധ കേസുകളുമായി ബന്ധപ്പെട്ട് പിടിയിലായ അഞ്ചുവാഹനങ്ങളാണ് ശമീം കത്തിച്ചത്. അറസ്റ്റിലായ ഇയാളെ ചോദ്യം ചെയ്തുകഴിഞ്ഞിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കുമെന്നും കമീഷണര്‍ വ്യക്തമാക്കി.

Keywords: Latest-News, Kerala, Kannur, Top-Headlines, Police, Crime, Criminal-Participate, Criminal Case, Video, Accused, Arrested, Kannur City Police Commissioner said that Chandi Shameem is regular criminal.
< !- START disable copy paste -->

Post a Comment