Follow KVARTHA on Google news Follow Us!
ad

Farmers' Meet | തേനീച്ച കര്‍ഷക സംഗമവും തേന്‍ വിപണനമേളയും കണ്ണൂരില്‍ 10 ന് തുടങ്ങും

Kannur: Bee Farmers' Meet and Honey Marketing Fair will start on 10th#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കണ്ണൂര്‍: (www.kvartha.com) കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനമായ ഖാദി ആന്‍ഡ് വിലേജ് ഇന്‍ഡസ്ട്രീസ് കമീഷന്റെയും ഖാദി കമീഷന്റെ സഹായത്തോടെ രൂപീകരിച്ച കണ്ണൂര്‍ ബീകിപിങ്ങ് ക്ലസ്റ്ററിന്റെയും നേതൃത്വത്തില്‍ കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ തേനീച്ച കര്‍ഷക സംഗമവും തേന്‍ വിപണനമേളയും സംഘടിപ്പിക്കുന്നു. 

2023 മാര്‍ച് 10, 11 തിയതികളിലായി കണ്ണൂര്‍ മഹാത്മ മന്ദിരത്തില്‍വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. കര്‍ഷക സംഗമം മാര്‍ച് 10 ന് രാവിലെ കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഖാദി ആന്‍ഡ് വിലേജ് ഇന്‍ഡസ്ട്രീസിന്റെ സംസ്ഥാന ഡയറക്ടര്‍ സി ജി ആണ്ഡവര്‍  അധ്യക്ഷത വഹിക്കും.

കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലയിലെ മുന്നൂറോളം തേനീച്ച കര്‍ഷകര്‍ക്ക് രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിന് അവസരമുണ്ട്. തേനീച്ച കര്‍ഷക സംഗമത്തിന്റെ ഭാഗമായി സെമിനാറുകള്‍, വിവിധ ക്ലാസുകള്‍, കര്‍ഷകരെ ആദരിക്കല്‍, കാര്‍ഷിക പ്രശ്നോത്തരി, ഉല്പന്ന പ്രദര്‍ശന വില്പനമേള തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

തേന്‍ മഹോത്സവത്തിന്റെ ഭാഗമായുള്ള സെമിനാറില്‍ ഗുണമേന്മയുള്ള തേന്‍ ഉല്‍പാദനവും പോസ്റ്റ് ഹാര്‍വസ്റ്റ് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ ഹോര്‍ടി കോര്‍പ് റീജിയണല്‍ മാനേജറും മാവേലിക്കര ബീകീപിങ്ങ് ട്രെയിനിംഗ് കോളജ് മേധാവിയുമായ ബി സുനില്‍ ക്ലാസെടുക്കും. 

'തേന്‍ മൂല്യവര്‍ധിത ഉല്പന്ന നിര്‍മാണത്തിലൂടെ എങ്ങനെ തേനീച്ച വളര്‍ത്തല്‍ കൂടുതല്‍ ആദായകരമാക്കാം' എന്ന വിഷയത്തില്‍ മലബാര്‍ ഹണി ഫുഡ് പാര്‍ക് മാനേജിങ്ങ് ഡയറക്ടര്‍ ഷാജു ജോസഫ് തുടങ്ങിയവര്‍ ക്ലാസെടുക്കും. തേനിന്റെ വിവിധ മൂല്യ വര്‍ധിത ഉല്പന്നങ്ങളുടെ നിര്‍മാണ പരിശീലനവും വൈവിധ്യമായ തേന്‍, തേന്‍ ഉപകരണങ്ങള്‍ തുടങ്ങിയവയുടെ എക്സിബിഷനും തേനീച്ച കര്‍ഷക സംഗമത്തിന് മികവേകും.

പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുവാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ I പദ്ധതിയില്‍ ഉള്‍പെടുത്തി കണ്ണൂര്‍ മലബാര്‍ ഹണി കോംപ്ലക്സില്‍ ഖാദി കമീഷന്‍ പണികഴിപ്പിച്ച അത്യാധുനിക തേന്‍ ശുദ്ധീകരണ ശാലയില്‍ നിന്നും ലഭ്യമാവുന്ന തേനും, മറ്റ് തേനുല്പന്നങ്ങളുടെ പ്രദര്‍ശനവും പ്രദര്‍ശനമേളയില്‍ പ്രധാന ആകര്‍ഷണമായിരിക്കും.

News,Kerala,State,Kannur,Top-Headlines,Latest-News,Farmers, Agriculture,Meeting, Kannur: Bee Farmers' Meet and Honey Marketing Fair will start on 10th


തേന്‍ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം കാണുവാന്‍ പൊതുജനങ്ങള്‍ക്ക് അവസരം ഉണ്ട്. പ്രകൃതിയുടെ അമൃതായ തേനിനെയും തേന്‍ ഉല്പന്നങ്ങളെകുറിച്ചും പഠിക്കാനും അറിയുവാനും ആഗ്രഹിക്കുന്നവര്‍ക്ക് ഉല്പന്ന പ്രദര്‍ശനമേള വളരെ പ്രയോജനപ്പെടും. ചടങ്ങില്‍വെച്ച് മികച്ച തേന്‍ കര്‍ഷകരെ ആദരിക്കും. 

കൃഷി വകുപ്പിലെ വിവിധ ഉദ്യോഗസ്ഥ പ്രമുഖര്‍ തേനീച്ച കര്‍ഷക സംഗമത്തില്‍ പങ്കെടുക്കും. തേനീച്ച കര്‍ഷക സംഗമത്തോട് അനുബന്ധിച്ച് നടത്തുന്ന സൗജന്യ സെമിനാറില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന ഫോണ്‍ നമ്പരില്‍ ഓഫീസ് സമയത്ത് വിളിച്ച് പേര് രെജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 9447305385

Keywords: News,Kerala,State,Kannur,Top-Headlines,Latest-News,Farmers, Agriculture,Meeting, Kannur: Bee Farmers' Meet and Honey Marketing Fair will start on 10th

Post a Comment