Follow KVARTHA on Google news Follow Us!
ad

Cancer | കാന്‍സര്‍ നിയന്ത്രിത പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തീകരിച്ച സംസ്ഥാനത്തെ ആദ്യ കോര്‍പറേഷനായി കണ്ണൂര്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kannur,News,Cancer,Treatment,Visit,Kerala,Treasure,
കണ്ണൂര്‍: (www.kvartha.com) കാന്‍സര്‍ നിയന്ത്രിത പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തീകരിച്ച സംസ്ഥാനത്തെ ആദ്യ കോര്‍പറേഷനായി കണ്ണൂര്‍ കോര്‍പറേഷന്‍. ആദ്യഘട്ട പ്രവര്‍ത്തനം 2018-22 വര്‍ഷങ്ങളില്‍ ആശാവര്‍കര്‍മാര്‍, റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരില്‍ നിന്നും തീവ്ര പരിശീലനം നല്‍കിയ 1200 ഓളം വൊളന്റിയര്‍മാര്‍ വീട് വീടാന്തരം കയറിയിറങ്ങി കുടുംബാംഗങ്ങളെ കാന്‍സര്‍ പ്രതിരോധത്തിനായും രോഗം നേരത്തെ കണ്ടെത്തുന്നതിനുമുള്ള ബോധവല്‍കരണത്തോടൊപ്പം കാന്‍സറിനെ ശാസ്ത്രീയമായി നേരിടുന്നതിനെ കുറിച്ചുള്ള കൈപ്പുസ്തകവും നല്‍കി.

സാധ്യത ലക്ഷണം സംശയിക്കുന്നവരെ വീടുകളില്‍ നിന്നും കണ്ടെത്തി കോര്‍പറേഷന്റെ എല്ലാ സോണുകളിലും 12 ഗ്രാമതല ഫില്‍ടര്‍ കാംപുകള്‍ നടത്തി വിദഗ്ധ പരിശോധന നടത്തുകയും തുടര്‍ന്ന് മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ സഞ്ചരിക്കുന്ന സ്പെഷാലിറ്റി ആശുപത്രിയായ സഞ്ജീവനി ടെലി ഓണ്‍കോ നെറ്റ് യൂനിറ്റിലെ അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി എല്ലാ സോണുകളിലും മെഗാ കാംപ് നടത്തിയും ആദ്യഘട്ടം 2022ല്‍ വിജയകരമായി പൂര്‍ത്തീകരിച്ചു.

ആദ്യഘട്ടത്തില്‍ 13 ആളുകളെ നേരത്തെയുള്ള സ്റ്റേജില്‍ കാന്‍സര്‍ കണ്ടെത്തി ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. ഈ വര്‍ഷം രണ്ടാംഘട്ട തുടര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോര്‍പറേഷനുകളിലായി എട്ടു ഫില്‍റ്റര്‍ കാംപുകള്‍ നടത്തി. 740 ഓളം ആളുകളെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുകയും അതില്‍ നിന്നും മാമോഗ്രാം, അള്‍ട്രാ സൗണ്ട് തുടങ്ങിയ ചിലവേറിയ പരിശോധനകള്‍ ആവശ്യമുള്ളവര്‍ക്കായി ഈ വര്‍ഷത്തെ പദ്ധതിയുടെ അവസാനഘട്ടമായ മെഗാ കാംപില്‍ നൂറോളം വരെ പരിശോധനയ്ക്ക് വിധേയമാക്കി.

നാലു പേരെ വളരെ നേരത്തെയുള്ള അവസ്ഥയില്‍ കണ്ടെത്തി. അവര്‍ക്ക് ചികിത്സ മാര്‍ഗനിര്‍ദേശം നല്‍കിയുള്ള തുടര്‍പ്രവര്‍ത്തനവും ഉറപ്പുവരുത്തുന്നുണ്ട്. ഇത്തരത്തില്‍ കാന്‍സര്‍ നേരത്തെ കണ്ടെത്തുന്നതിനും കാന്‍സര്‍ പ്രതിരോധിക്കുന്നതിനുമായിട്ടുള്ള തീവ്രപ്രവര്‍ത്തനം ജനകീയമായി സംസ്ഥാനത്ത് നടപ്പിലാക്കിയ പ്രഥമ കോര്‍പറേഷനായി മാറി കണ്ണൂര്‍ കോര്‍പറേഷന്‍.

കണ്ണൂര്‍ കോര്‍പറേഷന്റെയും പൊതുജനാരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി ആണ് പദ്ധതി നടപ്പിലാക്കിയത്. വനിതാ കോളജില്‍ വെച്ച് ഞായറാഴ്ച നടത്തിയ പദ്ധതിയുടെ അവസാന ഘട്ടമായ മെഗാ കാംപ് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ അഡ്വ. ടിഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു.

Kannur became first corporation in the state to successfully complete cancer control activities, Kannur, News, Cancer, Treatment, Visit,Kerala, Treasure

ഡെപ്യൂടി മേയര്‍ ശബീന ടീചര്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി പ്രസിഡന്റ് ഡി കൃഷ്ണനാഥ പൈ മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍മാന്‍ എംപി രാജേഷ് സ്വാഗതവും പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍പേഴ്സന്‍ അഡ്വ. പി ഇന്ദിര, കൗണ്‍സിലര്‍മാരായ ശ്രീലത, മുസ്ലീഹ് മഠത്തില്‍, ഡബ്യു. എച് ഒ, പിയുഡി പ്രോജക്ട് ടീം അംഗം ഡോ.ബീന കൃഷ്ണന്‍, എംസിസിഎസ് മെഡികല്‍ ഡയറക്ടര്‍ ഡോ. വി സി രവീന്ദ്രന്‍ എന്നിവര്‍ ആശംസയും ഇംപ്ലിമെന്റിങ് ഓഫീസര്‍ ഡോ. രാജേശ്വരി രാജ് നന്ദിയും പറഞ്ഞു. കാംപിന് ഡോ. വിസി രവീന്ദ്രന്‍, ഡോ.ഹര്‍ഷ ഗംഗാധരന്‍, ഡോ. ബീന കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kannur became first corporation in the state to successfully complete cancer control activities, Kannur, News, Cancer, Treatment, Visit,Kerala, Treasure.

Post a Comment