Arrested | 'ഹിന്ദുത്വം കെട്ടിപ്പടുത്തത് നുണകള്‍ക്ക് മേല്‍'; ട്വീറ്റിന് പിന്നാലെ കന്നട നടന്‍ ചേതന്‍ അറസ്റ്റില്‍

 




ബെംഗ്‌ളൂറു: (www.kvartha.com) ഹിന്ദുത്വത്തെക്കുറിച്ചുള്ള പരാമര്‍ശം നടത്തിയതിന് പിന്നാലെ ചേതന്‍ അഹിംസ എന്നറിയപ്പെടുന്ന കന്നട നടന്‍ ചേതന്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിന്ദുത്വം എന്ന ആശയം നുണകളാല്‍ കെട്ടിപ്പടുത്തതാണെന്ന നടന്റെ പരാമര്‍ശം വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ചേതന്‍ കുമാറിനെ ബെംഗ്‌ളൂറു പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗ്‌ളുറില്‍ ശേഷാദ്രിപുരം പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 

Arrested | 'ഹിന്ദുത്വം കെട്ടിപ്പടുത്തത് നുണകള്‍ക്ക് മേല്‍'; ട്വീറ്റിന് പിന്നാലെ കന്നട നടന്‍ ചേതന്‍ അറസ്റ്റില്‍


ദളിത്, ഗോത്രവര്‍ഗ പ്രവര്‍ത്തകന്‍ കൂടിയായ ചേതന്‍ കുമാറിനെ ജില്ലാ കോടതിയില്‍ ഹാജരാക്കി. ഒരു മതത്തെയോ മതവിശ്വാസത്തെയോ അവഹേളിച്ചതിനും ശത്രുത വളര്‍ത്തുന്ന പ്രസ്താവനകള്‍ നടത്തിയതിനുമാണ് നടനെതിരെ കേസെടുത്തത്. മാര്‍ച് 20നാണ് ചേതന്‍ കുമാര്‍ കേസിനാസ്പദമായ ട്വീറ്റ് ചെയ്തത്. 

Arrested | 'ഹിന്ദുത്വം കെട്ടിപ്പടുത്തത് നുണകള്‍ക്ക് മേല്‍'; ട്വീറ്റിന് പിന്നാലെ കന്നട നടന്‍ ചേതന്‍ അറസ്റ്റില്‍


ഹിന്ദു അനുകൂല സംഘടനകള്‍ നടനെതിരെ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ശേഷാദ്രിപുരം പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. നേരത്തെ 2022 ഫെബ്രുവരിയില്‍ ഹിജാബ് കേസുമായി ബന്ധപ്പെട്ട് കര്‍ണാടക ഹൈകോടതി ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്തിനെതിരെ ആക്ഷേപകരമായ ട്വീറ്റ് ചെയ്തതിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. 

Keywords:  News, National, India, Bangalore, Twitter, Arrested, Actor, Cine Actor, Top-Headlines, Kannada Actor Chetan Kumar Arrested For 'Objectionable' Tweet On Hindutva
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia