Inauguration | കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി യാഥാര്‍ഥ്യമാകുന്നു; മാര്‍ച് 31ന് പ്രവര്‍ത്തനമാരംഭിക്കും

 


കാസര്‍കോട്: (www.kvartha.com) കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മാര്‍ച് 31ന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യഘട്ടത്തില്‍ രാവിലെ എട്ടു മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ സ്ത്രീരോഗവിഭാഗം, ശിശുരോഗ വിഭാഗം എന്നീ ഒപി സേവനങ്ങള്‍ ലഭ്യമാക്കും.

24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള അത്യാഹിത വിഭാഗത്തിന്റെ സേവനവും ഐപിയും മാര്‍ച് 31ന് തന്നെ ആരംഭിക്കും. ഇതിനായി മൂന്ന് ഗൈനകോളജിസ്റ്റുകള്‍, രണ്ട് പീഡിയാട്രീഷ്യന്‍മാര്‍ മറ്റ് അനുബന്ധ ജീവനക്കാര്‍ എന്നിവരുടെ സേവനം ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സിവില്‍, ഇലട്രികല്‍ ജോലികള്‍, പ്ലമ്പിംഗ്, ഗ്യാസ് പൈപ് ലൈന്‍ എന്നിവ പൂര്‍ത്തിയാക്കി ഫയര്‍ എന്‍ഒസി, കെട്ടിട നമ്പര്‍ എന്നിവ ലഭ്യമാക്കിയാണ് പ്രവര്‍ത്തനസജ്ജമാക്കിയത്. നിലവില്‍ 90 കിടക്കകളോട് കൂടിയ ആശുപത്രിയില്‍ നവജാത ശിശുക്കള്‍ക്ക് വേണ്ടിയുള്ള സ്പെഷ്യല്‍ ന്യൂ ബോണ്‍ ഐ സി യു, അമ്മമാര്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള ഹൈ ഡിപെന്‍ഡന്‍സി യൂനിറ്റ് (എച് ഡി യു), മോഡുലാര്‍ ഓപറേഷന്‍ തിയേറ്റര്‍ എന്നിവയും പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്.

സംസ്ഥാന സര്‍കാരിന്റെ 9.41 കോടിയുടെ പ്ലാന്‍ ഫന്‍ഡ് ഉപയോഗിച്ച് കൊണ്ടാണ് അമ്മയും കുഞ്ഞും ആശുപത്രിയുടെ കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചത്. 3.33 കോടി രൂപ ഉപയോഗിച്ച് ആശുപത്രി ഉപകരണങ്ങള്‍ ലഭ്യമാക്കി. 2.85 കോടി രൂപ ഉപയോഗിച്ച് മോഡുലാര്‍ ഓപറേഷന്‍ തിയേറ്റര്‍, സെന്‍ട്രലൈസ്ഡ് മെഡികല്‍ ഗ്യാസ് സിസ്റ്റം എന്നിയും ഒരുക്കി.

ആശുപത്രി അണുവിമുക്തമായെന്ന സര്‍ടിഫികറ്റ് ലഭ്യമാകുന്നതിനായി സാമ്പിള്‍ പരിയാരം ഗവ. മെഡികല്‍ കോളജിലേക്ക് അയച്ചിട്ടുണ്ട്. പ്രസ്തുത സര്‍ടിഫികറ്റ് ലഭിക്കുന്ന മുറക്ക് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഓപറേഷന്‍ തിയേറ്റര്‍, ലേബര്‍ റൂം, നവജാത ശിശുക്കള്‍ക്ക് വേണ്ടിയുള്ള ഐസിയു എന്നിവ പ്രവര്‍ത്തനമാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Inauguration | കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി യാഥാര്‍ഥ്യമാകുന്നു;  മാര്‍ച് 31ന് പ്രവര്‍ത്തനമാരംഭിക്കും

കാസര്‍കോടിന്റെ സമഗ്ര വികസനത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക പ്രാധാന്യം നല്‍കി വരുന്നു. കാസര്‍കോട് ജില്ലയ്ക്കായി ആദ്യമായി ന്യൂറോളജിസ്റ്റുകളുടെ തസ്തിക സൃഷ്ടിച്ച് സേവനം ലഭ്യമാക്കി. ആദ്യമായി കാര്‍ഡിയോളജിസ്റ്റിനെ അനുവദിച്ചു. കാത് ലാബ് പ്രവര്‍ത്തന സജ്ജമാക്കി.

സിസിയു, ഇഇജി മെഷീന്‍ സ്ഥാപിച്ചു. കാസര്‍കോട് മെഡികല്‍ കോളജില്‍ ഒപി ആരംഭിച്ചു. ന്യൂറോളജി, നെഫ്രോളജി സൂപര്‍ സ്പെഷ്യാലിറ്റി ഒപികളും മറ്റെല്ലാ സ്പെഷ്യാലിറ്റി ഒപികളും ആരംഭിച്ചു. ഇതുകൂടാതെയാണ് കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി യാഥാര്‍ഥ്യമാകുന്നത്. ഇത് ഈ മേഖലയിലെ ജനങ്ങള്‍ക്ക് ഏറെ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.

Keywords:  Kanhangad Women's and Children's Hospital becomes reality; It will start operations on March 31, Kasaragod, News, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia