Follow KVARTHA on Google news Follow Us!
ad

MV Govindan | ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സിപിഐ പ്രവര്‍ത്തകരെ ആക്രമിച്ചെന്ന സംഭവം; കാഞ്ഞങ്ങാട് സിപിഐ നേതാക്കള്‍ അടക്കം മൊഴിമാറ്റിയിട്ടുണ്ടെന്ന് എം വി ഗോവിന്ദന്‍

Kanhangad CPI leaders also changed their statements: MV Govindan#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


കണ്ണൂര്‍: (www.kvartha.com) കാഞ്ഞങ്ങാട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സി പി ഐ പ്രവര്‍ത്തകരെ ആക്രമിച്ചെന്ന സംഭവത്തില്‍ സി പി ഐ നേതാക്കള്‍ അടക്കമുള്ളവരും മൊഴി മാറ്റിയിട്ടുണ്ടെന്ന് സി പി എം സംസ്ഥാന സെക്രടറി എം വിഗോവിന്ദന്‍. എ കെ ജി ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ നഗരത്തിലെ എ കെ ജി സ്‌ക്വയറില്‍ പുഷ്പാര്‍ചന നടത്തിയതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അക്രമിച്ചവരെ കണ്ടാല്‍ അറിയില്ലെന്നായിരുന്നു സി പി ഐ ജില്ലാ സെക്രടറിയുടെ മൊഴി. ഇ ചന്ദ്രശേഖരനും സമാന മൊഴിയാണ് നല്‍കിയത്. വിഷയം പാര്‍ടി പരിശോധിക്കണമെങ്കില്‍ പരിശോധിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

കണ്ണൂരില്‍ ബി ജെ പിക്കും പ്രതിപക്ഷത്തിനുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സി പി എം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ രംഗത്തെത്തി. പ്രതിപക്ഷം സംസ്ഥാന നിയമസഭയില്‍ സമരത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്നത് കോപ്രായമാണെന്ന് എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. 

കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പാര്‍ടിയിലെ പ്രശ്നങ്ങള്‍ മറച്ചുപിടിക്കുന്നതിനാണ് പ്രതിപക്ഷം ഈ കോപ്രായങ്ങള്‍ കാണിക്കുന്നത്. ജനാധിപത്യ സംവിധാനത്തെ കളിയാക്കുന്ന നിലപാടാണിത്. ഏറ്റവും കൂടുതല്‍ അടിയന്തിര പ്രമേയങ്ങള്‍ അനുവദിച്ച സര്‍കാരാണ് പിണറായി സര്‍കാര്‍. ജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തുകാണാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടാണ് പ്രതിപക്ഷം സഭ അലങ്കോലപ്പെടുത്തുന്നതെന്നും എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

റബര്‍ വിലയുടെ പേരില്‍ ബി ജെ പിയുടെ പിന്നാലെ പോയാല്‍ ന്യൂനപക്ഷങ്ങള്‍ ചതിക്കപ്പെടുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താനാണ് ബി ജെ പി ശ്രമിക്കുന്നത്.  
ബി ജെ പി നേതാക്കള്‍ ക്രൈസ്തവ മേലധ്യക്ഷന്‍മാരുമായി ചര്‍ച്ച നടത്തുന്നത് റബര്‍ കര്‍ഷകരെ  ചതിക്കുന്നതിനാണ് ക്രിസ്ത്യന്‍ മേലധ്യക്ഷന്‍മാരുമായി ആര്‍ക്കും ചര്‍ച്ച നടത്താം. അതില്‍ തെറ്റില്ല. എന്നാല്‍ റബറിന് വില മുന്നൂറാക്കുമെന്ന് പറയുന്നത് എകോണമിക്കലായി നടക്കുന്ന കാര്യമല്ല. ആര്‍ക്കും ചിന്തിച്ചാല്‍ മനസിലാവുമത്. റബര്‍ കര്‍ഷകര്‍ക്ക് രക്ഷ വേണമെങ്കില്‍ കേന്ദ്രസര്‍കാര്‍ നയം മാറ്റണം. അതിനു തയ്യാറുണ്ടോയെന്നതാണ് വിഷയം.  

400 രൂപയുണ്ടായിരുന്ന ഗ്യാസ് സിലിന്‍ഡറിന്റെ വില ആയിരത്തിന് മുകളിലായി. അത് നമ്മുടെ മുന്‍പിലെ കാര്യമാണ്. ഇങ്ങനെ റബര്‍ കര്‍ഷകരെ വഞ്ചിക്കുന്നതിനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ സാമുദായിക സൗഹാര്‍ദം വിഷമയമാക്കുന്നതിനാണ് ബി ജെ പി ശ്രമിക്കുന്നത്. കലക്കുവെളളത്തില്‍ മീന്‍പിടിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. രാജ്യത്തെ മൂന്ന് പ്രധാനമതങ്ങളായ ഹിന്ദുവും ക്രിസത്്യനും മുസ്ലീമും സഹവര്‍ത്തിത്വത്തോടെ കഴിയുന്ന കേരളം പോലുളള മറ്റൊരു സംസ്ഥാനമില്ല. ഇവിടെയാണ് ബി ജെ പി ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നത്. ഇതുകൊണ്ടെന്നും അവര്‍ ജയിക്കുമെന്ന് തോന്നുന്നില്ല.

News, Kerala, State, Kannur, Politics, Political party, Criticism, CPI, BJP, MV-Govindan, Top-Headlines, Kanhangad CPI leaders also changed their statements: MV Govindan


കേരള നിയമസഭയില്‍ പ്രതിപക്ഷം നടത്തുന്നത് കോപ്രായസമരമാണ്. കോണ്‍ഗ്രസും മുസ്ലിം ലീഗും കടുത്ത ആഭ്യന്തര പ്രതിസന്ധിയിലാണ്. ഇതുമറികടക്കുന്നതിനാണ് ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എല്‍ ഡി എഫ് സര്‍കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നിയമസഭയില്‍ തടസപ്പെടുത്തുന്നത്. ഇതുകൊണ്ടെന്നും സര്‍കാരിന് ഒരു ദോഷവും വരാനില്ല. 

കാഞ്ഞങ്ങാട് സി പി ഐ നേതാവ് ഇ ചന്ദ്രശേഖരനെതിരെ അക്രമം നടത്തിയവരെ അറിയില്ലെന്ന് സി പി ഐയുടെ പ്രവര്‍ത്തകര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഈക്കാര്യത്തില്‍ അന്വേഷണം പാര്‍ടി നടത്തിയിട്ടുണ്ട്. ഞങ്ങളുടെ പ്രവര്‍ത്തകരും അതു തന്നെയാണ് കോടതിയില്‍ പറഞ്ഞത്. ഇതില്‍ തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ പാര്‍ടി പുന:പരിശോധിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Keywords: News, Kerala, State, Kannur, Politics, Political party, Criticism, CPI, BJP, MV-Govindan, Top-Headlines, Kanhangad CPI leaders also changed their statements: MV Govindan

Post a Comment