Follow KVARTHA on Google news Follow Us!
ad

Kangana Ranaut | 'ദിവസവും 7-8 മണിക്കൂര്‍ ഫാമില്‍ കൃഷിപ്പണി ചെയ്യുന്നു'; സ്വന്തം അമ്മയെ കുറിച്ച് ട്വിറ്ററില്‍ ഹൃദയഹാരിയായ കുറിപ്പുമായി കങ്കണ റണാവത്ത്

Kangana Ranaut claims her mother works at the farm for 7-8 hrs daily#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മുംബൈ: (www.kvartha.com) സ്വന്തം അമ്മയെ കുറിച്ച് ഹൃദയഹാരിയായ കുറിപ്പുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ട്വിറ്ററിലാണ് നടി അമ്മയെക്കുറിച്ച് എഴുതിയത്. തന്റെ അമ്മ ദിവസവും 7-8 മണിക്കൂര്‍ ഫാമില്‍ കൃഷിപ്പണി ചെയ്യുന്നുവെന്ന് താരം കുറിക്കുന്നു. 

25 വര്‍ഷത്തോളം അധ്യാപികയായിരുന്നു തന്റെ അമ്മ. ഇന്ന് അമ്മ കൃഷിക്കായി ഏറെ സമയം ചിലവഴിക്കുന്നുണ്ട്. ദിവസം ഏഴ് എട്ട് മണിക്കൂര്‍ കൃഷിക്കായി അമ്മ മാറ്റിവയ്ക്കാറുണ്ട്. വീട്ടില്‍ ഒരു പാടുപേര്‍ വരാറുണ്ട്. അവര്‍ക്ക് അമ്മ ചായയും പലഹാരങ്ങളും നല്‍കാറുണ്ട്. ആരെയും ഭയക്കാത്തതും, വിട്ടുവീഴ്ചയില്ലാത്തുമായ സ്വഭാവം തനിക്ക് ലഭിച്ചതിന് കാരണക്കാരി അമ്മയാണെന്ന് കങ്കണ കുറിപ്പില്‍ പറയുന്നു. 

News,National,India,Mumbai,Entertainment,Farmers,Social-Media,Twitter,Agriculture,Teacher,Prime Minister,Cinema, Kangana Ranaut claims her mother works at the farm for 7-8 hrs daily


എന്നാല്‍ തന്റെ സിനിമ സെറ്റുകളില്‍ അമ്മ വരാറില്ലെന്നും. തന്റെ കൂടെ ഭക്ഷണം കഴിക്കാന്‍ താല്‍പ്പര്യം കാണിക്കാറില്ലെന്നും കങ്കണ പറയുന്നു. വീട്ടിലെ ഭക്ഷണമാണ് അമ്മയ്ക്ക് ഇഷ്ടം. മുംബൈയില്‍ താമസിക്കാന്‍ ഇഷ്ടപ്പെടാത്ത അമ്മ. വിദേശ യാത്ര നടത്താനോ ഇഷ്ടപ്പെടുന്നില്ലെന്നും കങ്കണ പരിഭവത്തോടെ പറയുന്നു. 

ഇന്‍ഡ്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 'എമര്‍ജന്‍സി'യാണ് കങ്കണയുടെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. ഇതില്‍ ഇന്ദിരയുടെ ലുകില്‍ ഉള്ള കങ്കണയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ചിത്രം സംവിധാനം ചെയ്യുന്നതും കങ്കണയാണ്.

Keywords: News,National,India,Mumbai,Entertainment,Farmers,Social-Media,Twitter,Agriculture,Teacher,Prime Minister,Cinema, Kangana Ranaut claims her mother works at the farm for 7-8 hrs daily

Post a Comment