ന്യൂഡെല്‍ഹി: (www.kvartha.com) എംപിമാരെ താക്കീത് ചെയ്തതിന്റെ പേരിലുണ്ടായ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ചെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. നോടിസ് നല്‍കിയത് നല്ല ഉദ്ദേശ്യ ശുദ്ധിയോടെയാണെന്നും അദ്ദേഹം വിശദീകരിച്ചു. മറിച്ച് കെപിസിസി അധികാരം പ്രയോഗിച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഒരുക്കത്തിനാണ് യോഗം വിളിച്ചതെന്നും സുധാകരന്‍ പറഞ്ഞു.
ഡെല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞ് തീര്‍ക്കുമെന്നും രാഷ്ട്രീയ കാര്യ സമിതി ഉടന്‍ ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേതൃത്വം വിളിച്ച യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ സുധാകരനും എംപിമാരും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ കെ സി വേണുഗോപാല്‍ വിളിച്ച യോഗത്തില്‍ രൂക്ഷമായ വാക് പോര് നടന്നെന്നാണ് വിവരം. നോടിസ് അയച്ചതുമായി ബന്ധപ്പെട്ട് യോഗത്തില്‍ കെ സുധാകരന്‍ വ്യക്തമായ മറുപടി നല്‍കിയില്ല. അതേസമയം, കെ സുധാകരന്റെ നേതൃത്വം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് കെ മുരളീധരനും എംകെ രാഘവനും കുറ്റപ്പെടുത്തി. ഒറ്റപ്പെടുത്തി വേട്ടയാടാന്‍ ശ്രമിക്കുന്നുവെന്ന് എം കെ രാഘവന്‍ വികാരാധീനനായി എന്നാണ് ലഭിക്കുന്ന റിപോര്‍ട്.
Keywords:
K Sudhakaran says problems with congress MP's solved, New Delhi, News, Politics, Report, K Sudhakaran, Kerala.