ജീര്‍ണതയുടെ മൂര്‍ധന്യത്തിലെത്തിയ കേരള നിയമസഭ, ജനാധിപത്യ അവകാശങ്ങള്‍ ചവിട്ടിമെതിക്കുകയും പ്രതിപക്ഷ അംഗങ്ങളെ അടിച്ചുവീഴ്ത്തുകയും ചെയ്യുന്ന ഭീകരരുടെ താവളമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളുടെ നീറിപ്പുകയുന്ന പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്ന റൂള്‍ 50 അനുസരിച്ചുള്ള അടിയന്തര പ്രമേയം ഇല്ലാതാക്കിയ മുഖ്യമന്ത്രിയെന്നാണ് പിണറായി വിജയന്‍ ഇനി അറിയപ്പെടാന്‍ പോകുന്നത് എന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.
ജനങ്ങളുടെ പണം ഉപയോഗിച്ച് ലക്ഷങ്ങള്‍ ചെലവാക്കി പ്രവര്‍ത്തിക്കുന്ന സഭാ ടിവി ഇപ്പോള്‍ പാര്‍ടി ചാനല്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചു. ഭരണകക്ഷി അംഗങ്ങളുടെ മുഖം മാത്രം കാണിക്കുകയും അവരുടെ പ്രസംഗം മാത്രം കേള്‍പ്പിക്കുകയും ചെയ്യുന്ന സഭാ ടിവി തികച്ചും പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ക്രൂരമായി മര്‍ദനമേറ്റ പ്രതിപക്ഷത്തെ ഏഴു എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാ കേസും, ഭരണപക്ഷത്തെ രണ്ട് പേര്‍ക്കെവെന്നും സുധാകരന്‍ പരിഹസിച്ചു.
Keywords: K Sudhakaran Criticized LDF Govt, Thiruvananthapuram, News, Politics, Criticism, Assembly, Secretariat, Kerala.