Controversy | രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുന്നതിനെ ചൊല്ലി കെ സുധാകരനും എംവി ഗോവിന്ദനും തമ്മില്‍ വാക്‌പോര്; പിന്തുണ കോണ്‍ഗ്രസ് നേതാവിനല്ല എന്ന് പറയുന്നുണ്ടെങ്കില്‍ സിപിഎം സംസ്ഥാന സെക്രടറിയുടെ ബുദ്ധിക്ക് കാര്യമായ കുഴപ്പമുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയ നടപടിയില്‍ രാജ്യമൊട്ടാകെ പ്രതിപക്ഷ പാര്‍ടികളുടെ വ്യാപക പ്രതിഷേധം തുടരുന്നതിനിടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സുധാകരനും സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദനും തമ്മില്‍ വാക്‌പോര്. രാഹുലിന് നല്‍കുന്ന പിന്തുണയെ ചൊല്ലിയാണ് ഇരുവരുടേയും പോര്.

Controversy | രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുന്നതിനെ ചൊല്ലി കെ സുധാകരനും എംവി ഗോവിന്ദനും തമ്മില്‍ വാക്‌പോര്; പിന്തുണ കോണ്‍ഗ്രസ് നേതാവിനല്ല എന്ന് പറയുന്നുണ്ടെങ്കില്‍ സിപിഎം സംസ്ഥാന സെക്രടറിയുടെ ബുദ്ധിക്ക് കാര്യമായ കുഴപ്പമുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍

പാര്‍ടി പിന്തുണ രാഹുല്‍ ഗാന്ധിക്കല്ല, രാഹുലിനെതിരെ കേന്ദ്രം സ്വീകരിച്ച നടപടിക്കെതിരെയാണെന്ന എംവി ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മറുപടിയുമായി കെ സുധാകരന്‍ രംഗത്തെത്തിയത്. രാഹുലിനല്ല പിന്തുണ എന്ന് പറയുന്നുണ്ടെങ്കില്‍ ഗോവിന്ദന്റെ ബുദ്ധിക്ക് കാര്യമായ കുഴപ്പമുണ്ടെന്നായിരുന്നു സുധാകരന്റെ പ്രതികരണം.

'രാഹുല്‍ ഗാന്ധിക്ക് അനുകൂലമല്ല എന്നു പറയുന്നെങ്കില്‍ അദ്ദേഹത്തിന്റെ ബുദ്ധിക്ക് എന്തോ പ്രശ്‌നമുണ്ട്. ചര്‍ച രാഹുല്‍ ഗാന്ധിയുടെ അംഗത്വമാണ്. പിന്തുണ നല്‍കിയത് രാഹുല്‍ ഗാന്ധിക്ക് അല്ലെങ്കില്‍ പിന്നെ ആര്‍കാണെന്ന് ഗോവിന്ദന്‍ പറയണം' എന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

Keywords:  K Sudhakaran against MV Govindan on Rahul Gandhi Disqualification, Thiruvananthapuram, News, K Sudhakaran, Controversy, Politics, Rahul Gandhi, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia