ലൈഫ് മിഷനില്‍ സ്വപ്ന- ശിവശങ്കര്‍ എന്നിവരുടെ വാട്‌സ്ആപ് ചാറ്റുകള്‍, മുന്‍ മന്ത്രിയും ഇടത് മുന്നണി കണ്‍വീനറുമായ ഇ പി ജയരാജന്റെ ബന്ധുക്കള്‍ നടത്തുന്ന വൈദേകം റിസോര്‍ടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളും തുടര്‍ന്ന് കേന്ദ്ര ഏജന്‍സി സ്ഥാപനത്തില്‍ നടത്തിയ പരിശോധനയുമെല്ലാം പൊതുഇടങ്ങളില്‍ ചര്‍ചയാണ്. ഇത്തരം വിഷയങ്ങള്‍ സിപിഎമിനകത്ത് തന്നെ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപി ജയരാജന്റെ ഭാര്യ നേതൃത്വം നല്‍കുന്ന വൈദേകം റിസോര്‍ടിന് വേണ്ടി പണം മുടക്കിയവര്‍ ആപ്പിലാകുമെന്ന ഭീതിയിലാണ്. സിപിഎമിനകത്തും ഈ വിഷയം വലിയ തര്‍ക്കത്തിന് വഴിവെച്ചിരിക്കുന്നു. നേതാക്കള്‍ ചേരിതിരിഞ്ഞ് വിവാദത്തില്‍ കക്ഷി ചേരുന്ന അന്തരീക്ഷം ഇതുവരെ കേട്ട് കേള്‍വിയില്ലാത്തതാണ്. പാര്‍ടിയിലെ ജീര്‍ണതക്കെതിരെ പാര്‍ടിക്കാര്‍ തന്നെ രംഗത്ത് വന്ന് കൊണ്ടിരിക്കുകയാണെന്നും കെ സുധാകരന്‍ പറഞ്ഞു.
കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ കോണ്‍ഗ്രസും യുഡിഎഫും സമരപരമ്പര തന്നെ സൃഷ്ടിച്ചു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ സര്‍കാരിന്റെ കെടുകാര്യസ്ഥതക്കെതിരെ നിരന്തര പോരാട്ടത്തിലാണ് കോണ്‍ഗ്രസും യുഡിഎഫും. എത്രയോ പ്രവര്‍ത്തകര്‍ക്ക് പൊലീസിന്റെ ലാതിയടിയിലും വെള്ളം ചീറ്റലിലും ടിയര്‍ഗ്യാസ് പ്രയോഗത്തിലും പരുക്കേറ്റിട്ടുണ്ട്. നിരവധി പ്രവര്‍ത്തകര്‍ കോടതിയിലും പൊലീസ് സ്റ്റേഷനിലും കയറി ഇറങ്ങേണ്ട സാഹചര്യമാണെന്നും കെ സുധാകരന്‍ പറഞ്ഞു.
യോഗത്തില്‍ ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ടിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. അഡ്വ. സോണി സെബാസ്റ്റ്യന്‍, വിഎ നാരായണന്‍, അഡ്വ. ടിഒ മോഹനന്‍, സജീവ് മാറോളി, പ്രൊഫ. എഡി മുസ്തഫ, കെസി മുഹമ്മദ് ഫൈസല്‍, എം നാരായണന്‍ കുട്ടി, മുഹമ്മദ് ബ്ലാത്തൂര്‍, എം പി ഉണ്ണികൃഷ്ണന്‍, വിവി പുരുഷോത്തമന്‍, എംപി വേലായുധന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെപിസിസിയുടെ 138 ചാലന്‍ജ് ജില്ലയില്‍ വന്‍വിജയമാക്കാനും ഹാഥ്‌സെ ഹാഥ് ജോഡോ അഭിയാന്‍ പദയാത്രകള്‍ വിജയിപ്പിക്കാനും യോഗം കര്‍മപരിപാടിക്ക് രൂപം നല്‍കി.
Keywords: Latest-News, Kerala, Kannur, Top-Headlines, Political-News, Politics, Political Party, Congress, Kerala Congress, CPM, K.Sudhakaran, Controversy, K Sudhakaran against CPM.
< !- START disable copy paste -->