Follow KVARTHA on Google news Follow Us!
ad

Joe Biden | അസുഖം ബാധിച്ച ത്വക്ക് നീക്കം ചെയ്തു; അമേരികന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കാന്‍സര്‍ രോഗത്തില്‍ നിന്നും മുക്തനായതായി ഡോക്ടര്‍

Joe Biden had cancerous skin lesion removed, White House says#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

വാഷിങ്ടണ്‍: (www.kvartha.com) 80 കാരനായ അമേരികന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നെഞ്ചിലെ അര്‍ബുദബാധയുള്ള ചര്‍മം ഫെബ്രുവരിയില്‍ വിജയകരമായി നീക്കം ചെയ്തതായി അദ്ദേഹത്തിന്റെ ഡോക്ടര്‍മാര്‍ അറിയിച്ചു. ജോ ബൈഡന്റെ കാന്‍സര്‍ പൂര്‍ണമായും ഭേദപ്പെട്ടെന്ന് ബൈഡനെ ചികിത്സിക്കുന്ന ഡോക്ടര്‍ കെവിന്‍ ഒ കോര്‍ണര്‍ പറഞ്ഞു. 

പതിവ് പരിശോധനയിലാണ് ബൈഡന് സ്‌കിന്‍ കാന്‍സറാണെന്ന് കണ്ടെത്തിയതെന്നും ഫെബ്രുവരിയില്‍ ചികിത്സ പൂര്‍ത്തീകരിച്ചെന്നും ഡോ കെവിന്‍ പറയുന്നു. കാന്‍സര്‍ ബാധിച്ച ത്വക്ക് നീക്കം ചെയ്തു. ഒരു പ്രസിഡന്റ് എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ ജോ ബൈഡന്‍ ആരോഗ്യവാനും ഊര്‍ജസ്വലനുമാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. 

അതേസമയം, കാന്‍സര്‍ ശരീരത്തിലെ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിച്ചിട്ടില്ലെന്നും എന്നാല്‍ വലുപ്പം വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്നും അതിനാലാണ് നീക്കം ചെയ്തതെന്ന് വൈറ്റ് ഹൗസിലെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ഇനി അദ്ദേഹത്തിന് പതിവ് പരിശോധനകളല്ലാതെ കാന്‍സര്‍ സംബന്ധമായ മറ്റു ചികിത്സകള്‍ ആവശ്യമില്ലെന്നാണ് റിപോര്‍ട്.

News,World,international,Washington,America,Health,Health & Fitness,Top-Headlines,Latest-News,President,Doctor, Cancer, Joe Biden had cancerous skin lesion removed, White House says


2024-ല്‍ വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ബൈഡന്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് ബൈഡന്റെ വൈദ്യപരിശോധന നടത്തിയിരുന്നു. 2015ല്‍ ബൈഡന്റെ മകന്‍ ബ്യൂയും ബ്രയിന്‍ കാന്‍സര്‍ മൂലം മരണപ്പെട്ടിരുന്നു. 

ത്വക്കിനെ ബാധിക്കുന്ന മാരകമായ കാന്‍സര്‍ കോശങ്ങളാണ് ബേസല്‍ സെല്‍ കാര്‍സിനോമ. അപൂര്‍വമായി മാത്രമേ മാരകമായിട്ടുള്ളൂവെങ്കിലും, ബേസല്‍ സെല്‍ കാര്‍സിനോമ ചികിത്സ അപര്യാപ്തമോ വൈകുകയോ ചെയ്യുമ്പോള്‍ അപകടകരമാണെന്ന് അമേരികയുടെ ഔദ്യോഗിക വെബ്‌സൈറ്റായ നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ പറയുന്നു. ഇത് അമേരികയില്‍ അഞ്ചുപേരില്‍ ഒരാളില്‍ കാണപ്പെടുന്നുവെന്നാണ് റിപോര്‍ട്. 

Keywords: News,World,international,Washington,America,Health,Health & Fitness,Top-Headlines,Latest-News,President,Doctor, Cancer, Joe Biden had cancerous skin lesion removed, White House says

Post a Comment