FDI project | ബുർജ് ഖലീഫയുടെ നിർമാതാക്കൾ ജമ്മു കശ്മീരിൽ വമ്പൻ നിക്ഷേപത്തിന്; 500 കോടി രൂപയുടെ പദ്ധതിക്ക് തറക്കലിട്ടു; ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യത്തെ വിദേശ നിക്ഷേപ പദ്ധതി

 


ശ്രീനഗർ: (www.kvartha.com) ജമ്മു കശ്മീരിൽ 500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി ബുർജ് ഖലീഫയുടെ നിർമാതാക്കളായ ദുബൈ ആസ്ഥാനമായുള്ള എമാർ. 2019ൽ കേന്ദ്രം ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ജമ്മു കശ്മീരിലെ ആദ്യ നേരിട്ടുള്ള വിദേശ നിക്ഷേപ പദ്ധതിയാണിത്. പദ്ധതി പ്രകാരം ശ്രീനഗറിന്റെ പ്രാന്തപ്രദേശത്ത് ഷോപ്പിംഗ് മാളും ബഹുനില കെട്ടിടവും നിർമിക്കും. പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങ് ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ നിർവഹിച്ചു.

FDI project | ബുർജ് ഖലീഫയുടെ നിർമാതാക്കൾ ജമ്മു കശ്മീരിൽ വമ്പൻ നിക്ഷേപത്തിന്; 500 കോടി രൂപയുടെ പദ്ധതിക്ക് തറക്കലിട്ടു; ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യത്തെ വിദേശ നിക്ഷേപ പദ്ധതി

500 കോടി രൂപയുടെ പദ്ധതിയിലൂടെ 10,000-ത്തിലധികം പേർക്ക് തൊഴിൽ നൽകാൻ കഴിയുമെന്ന് ശിലാസ്ഥാപന ചടങ്ങിൽ ലെഫ്റ്റനന്റ് ഗവർണർ പറഞ്ഞു. മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. എമാർ ഗ്രൂപ്പ് സിഇഒ അമിത് ജെയിൻ, ബോളിവുഡ് നടൻ വിവേക് ​​ഒബ്‌റോയ്, നടി നീതു ചന്ദ്ര എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ജമ്മു കശ്മീരിൽ കമ്പനിയുടെ നിക്ഷേപം അലയൊലികൾ ഉണ്ടാക്കുമെന്ന് സിഇഒ അമിത് ജെയിൻ പറഞ്ഞു. ഒരു രൂപയുടെ ഓരോ നിക്ഷേപത്തിലും ഒമ്പത് രൂപയുടെ മറ്റൊരു നിക്ഷേപം ഉണ്ടാകുമെന്നും ഇതുവഴി 500 കോടിയുടെ നിക്ഷേപം ഭാവിയിൽ 5000 കോടിയുടെ നിക്ഷേപമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മു കശ്മീരിലെ മറ്റ് മേഖലകളിൽ നിക്ഷേപം നടത്താൻ കമ്പനിക്ക് ഉദ്ദേശമുണ്ടോ എന്ന ചോദ്യത്തിന്, ഗൾഫിൽ നിന്നുള്ള മറ്റ് കമ്പനികൾ ആ സാധ്യതകൾ പരിശോധിക്കുന്നുണ്ടെന്ന് ജെയിൻ പറഞ്ഞു.

അക്ഷയ് കുമാർ നായകനായ 'ഗരം മസാല' എന്ന സിനിമയിൽ അഭിനയിച്ച നീതു ചന്ദ്ര, തന്റെ ആദ്യ കാശ്മീർ സന്ദർശനമാണിതെന്നും സൗന്ദര്യത്തിൽ താൻ മയങ്ങിപ്പോയെന്നും പറഞ്ഞു. കശ്മീരി യുവാക്കൾ കഴിവുള്ളവരും സ്നേഹമുള്ളവരും കരുതലുള്ളവരും ആതിഥ്യമര്യാദയിൽ പ്രശസ്തരുമാണെന്ന് ഒബ്റോയ് അഭിപ്രായപ്പെട്ടു. 'ഞാൻ കാശ്മീരിൽ വിദ്യാഭ്യാസ രംഗത്ത് നിക്ഷേപം നടത്തുന്നുണ്ട്. മത്സര പരീക്ഷകൾക്ക് ആളുകളെ പരിശീലിപ്പിക്കാൻ ആസ്പയർ എന്ന പേരിൽ ഞങ്ങൾക്കൊരു കമ്പനിയുണ്ട്. ഇവിടെ അത്ഭുതകരമായ ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു', അദ്ദേഹം പറഞ്ഞു.

Keywords: Jammu,Kashmir, National, News, Gulf, Dubai, Job, Foreign Investment, Investment, Business, Government, Examination, Latest-News, Top-Headlines,  JK gets first FDI project post-Article 370 abrogation.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia