Metro Station | 'കലാപരമായതൊന്നുമില്ലാത്ത, കണ്ണിനു വെറുപ്പേകുന്ന കോണ്‍ക്രീറ്റ് വസ്തു'; ഇന്‍ഡ്യ- ദുബൈ മെട്രോ സ്റ്റേഷനുകള്‍ താരതമ്യം ചെയ്ത് ജെറ്റ് എയര്‍വേസ് സിഇഒ; പിന്നാലെ ഉയര്‍ന്നത് വ്യാപക വിമര്‍ശനം

 


ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യയിലെയും ദുബൈയിലെയും മെട്രോ റെയില്‍വേ സ്റ്റേഷനുകളെ താരതമ്യം ചെയ്ത് വിമര്‍ശനം നടത്തി ജെറ്റ് എയര്‍വേസ് സിഇഒ സഞ്ജീവ് കപൂര്‍. ട്വിറ്ററിലൂടെയായിരുന്നു മെട്രോ സ്‌റ്റേഷനുകളെ താരതമ്യം ചെയ്തുള്ള കപൂറിന്റെ വിമര്‍ശനം. പിന്നാലെ ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.

ഇന്‍ഡ്യന്‍ മെട്രോ സ്റ്റേഷനുകള്‍ 'കലാപരമായതൊന്നുമില്ലാത്ത, കണ്ണിനു വെറുപ്പേകുന്ന കോണ്‍ക്രീറ്റ് വസ്തു' മാത്രമാണെന്നായിരുന്നു കപൂറിന്റെ ട്വീറ്റ്. ഇന്‍ഡ്യന്‍ മെട്രോ സ്റ്റേഷനുകളുടെ വാസ്തുവിദ്യയിലുള്ള 'നിരാശ'യാണ് സഞ്ജീവ് ട്വിറ്ററിലൂടെ പ്രകടിപ്പിച്ചത്. 'ബെംഗ്ലൂര്‍ ഗുരുഗ്രാം, കൊല്‍കത... എന്തുകൊണ്ടാണ് നമ്മുടെ ഓവര്‍ഗ്രൗന്‍ഡ് / ഓവര്‍ഹെഡ് മെട്രോ സ്റ്റേഷനുകള്‍ 'കലാപരമായതൊന്നുമില്ലാത്ത, കണ്ണിനു വെറുപ്പേകുന്ന കോണ്‍ക്രീറ്റ് വസ്തു'വായി മാറിയത്? ദുബൈ മെട്രോയെ ശ്രദ്ധിക്കൂ. 10 വര്‍ഷം മുന്‍പെങ്കിലുമാണ് ദുബൈ സ്റ്റേഷന്‍ പണിതത്'. ദുബൈ- ബെംഗ്ലൂര്‍ സ്റ്റേഷനുകളുടെ ചിത്രം ഉള്‍പ്പെടുത്തിയായിരുന്നു സഞ്ജീവ് കപൂറിന്റെ ട്വീറ്റ്.

അതേസമയം, സഞ്ജീവ് കപൂറിന്റെ ട്വീറ്റിനെതിരെ പല കോണുകളില്‍നിന്നും വിമര്‍ശനം ഉയര്‍ന്നു. സ്വന്തം രാജ്യത്തെ അഭിനന്ദിക്കാത്തവരുടെ പതിവു പ്രതികരണം മാത്രമാണിതെന്നാണു ചിലരുടെ അഭിപ്രായം. രാജ്യത്തെ വിവിധ മെട്രോ സ്റ്റേഷനുകളുടെ ചിത്രങ്ങള്‍ വച്ച് തങ്ങളുടെ വാദം ബലപ്പെടുത്താനുള്ള ശ്രമവും പല ട്വിറ്റര്‍ ഉപഭോക്താക്കളില്‍ നിന്നുമുണ്ടായി.

Metro Station | 'കലാപരമായതൊന്നുമില്ലാത്ത, കണ്ണിനു വെറുപ്പേകുന്ന കോണ്‍ക്രീറ്റ് വസ്തു'; ഇന്‍ഡ്യ- ദുബൈ മെട്രോ സ്റ്റേഷനുകള്‍ താരതമ്യം ചെയ്ത് ജെറ്റ് എയര്‍വേസ് സിഇഒ; പിന്നാലെ ഉയര്‍ന്നത് വ്യാപക വിമര്‍ശനം

സഞ്ജീവ് കപൂറിനെ പിന്തുണച്ചും ട്വിറ്ററില്‍ വാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. നമ്മുടെ പൊതുവായ സംവിധാനങ്ങള്‍ ഇകോഫ്രണ്ട്ലിയോ ചെലവു കുറഞ്ഞതോ അതിമനോഹരമോ അല്ലെന്നും പലതും പെട്ടെന്ന് കയറിച്ചെല്ലാനാകാത്ത വിധത്തിലാണ് പണിതിരിക്കുന്നതെന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. മെട്രോ സ്റ്റേഷന്‍ മാത്രമല്ല, പല പൊതുസ്ഥാപനങ്ങളും അങ്ങനെയാണ് നിര്‍മിക്കപ്പെട്ടതെന്നും ചിലര്‍ പറയുന്നു.

മാര്‍ച് 25ന് ബെംഗ്ലൂര്‍ മെട്രോയുടെ പര്‍പിള്‍ ലൈന്‍ (വൈറ്റ്ഫീല്‍ഡ് കെആര്‍ പുരം മെട്രോ റൂട്) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് സഞ്ജീവ് കപൂറിന്റെ ട്വീറ്റ് വന്നിരിക്കുന്നത്. അതേസമയം, ട്വീറ്റ് കാണാന്‍ കഴിയുന്നവരുടെ എണ്ണം സഞ്ജീവ് കപൂര്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്.

Keywords:  Jet Airways CEO's Comparison Of Indian And Dubai Metro Stations Angers Internet, New Delhi, News, Metro, Criticism, Twitter, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia