Follow KVARTHA on Google news Follow Us!
ad

Japan | 'ജനനനിരക്ക് അതിവേഗം കുറയുന്നു'; പുതിയ കുഞ്ഞുങ്ങള്‍ ജനിച്ചില്ലെങ്കില്‍ ജപ്പാന്‍ അപ്രത്യക്ഷമാകുമെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്; അടിയന്തര നടപടി വേണമെന്ന് മുന്നറിയിപ്പ്

Japan Will 'Disappear' Without Action on Births, PM's Aide Says, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ടോക്യോ: (www.kvartha.com) ജപ്പാനില്‍ അതിവേഗം കുറയുന്ന ജനസംഖ്യയില്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ ഉപദേഷ്ടാവ് മസാക്കോ മോറി കടുത്ത ആശങ്ക രേഖപ്പെടുത്തി. ജനനനിരക്കിലെ ഇടിവ് യഥാസമയം പരിഹരിച്ചില്ലെങ്കില്‍ ജപ്പാന്‍ ഇല്ലാതായേക്കുമെന്നും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തകരാന്‍ അധികനാള്‍ വേണ്ടിവരില്ലെന്നും മസാക്കോ പറഞ്ഞു.
       
Latest-News, World, Top-Headlines, Japan, Prime, Tokyo, Children, Country, People, Economic Crisis, Fumio Kishida, Masako Mori, Japan Will 'Disappear' Without Action on Births, PM's Aide Says.

'ജനന നിരക്ക് സാവധാനത്തിലല്ല, അതിവേഗം കുറയുകയാണ്, ഒരു നടപടിയും സ്വീകരിച്ചില്ലെങ്കില്‍, സാമൂഹിക സുരക്ഷാ സംവിധാനം തകരും, രാജ്യത്തിന്റെ സാമ്പത്തിക ശക്തി തകരും, സേനയിലേക്ക് ആളുകളെ ലഭിക്കാതെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകും', മോറി വ്യക്തമാക്കി. പ്രസവിക്കുന്ന പ്രായത്തിലുള്ള സ്ത്രീകളുടെ എണ്ണം കുറയുന്നതിനാല്‍, ഈ അവസ്ഥയില്‍ നിന്ന് കരകയറുന്നത് ഇപ്പോള്‍ വളരെ ബുദ്ധിമുട്ടാണെന്നും സ്ത്രീ ശാക്തീകരണവും ജനന നിരക്കും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മസാക്കോ മോറി ഒരു അഭിമുഖത്തില്‍ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 28 ന്, രാജ്യത്തെ ജനന നിരക്ക് റെക്കോര്‍ഡ് താഴ്ന്ന നിലയിലെത്തിയതായി ജപ്പാന്‍ പ്രഖ്യാപിച്ചിരുന്നു. ജപ്പാനിലെ നിലവിലെ ജനനനിരക്ക് 7.013 ആയി കണക്കാക്കുന്നു, കഴിഞ്ഞ വര്‍ഷം ഇത് 7.109 ആയിരുന്നു. 2022-ല്‍ ജപ്പാനില്‍ ജനിച്ചതിന്റെ ഇരട്ടി ആളുകള്‍ മരിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. 800,000-ല്‍ താഴെ ജനനങ്ങളും ഏകദേശം 1.58 ദശലക്ഷം മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. 65 വയസും അതിനുമുകളിലും പ്രായമുള്ളവരുടെ അനുപാതത്തിന്റെ കാര്യത്തില്‍ മൊണാക്കോ എന്ന ചെറിയ രാജ്യത്തിന് ശേഷം ലോകത്ത് രണ്ടാം സ്ഥാനത്താണ് ജപ്പാന്‍. റിപ്പോര്‍ട്ട് പ്രകാരം 65 വയസിനു മുകളിലുള്ളവരുടെ അനുപാതം കഴിഞ്ഞ വര്‍ഷം 29 ശതമാനത്തിലേറെയായി വര്‍ധിച്ചു.

രാജ്യത്തെ കുറഞ്ഞ ജനനനിരക്ക് പരിഹരിക്കുമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ അറിയിച്ചിട്ടുണ്ട്. രാജ്യത്ത് ജനനനിരക്ക് കുറയുന്നത് നിയന്ത്രിക്കാന്‍ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള ചിലവ് ഇരട്ടിയാക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. പുതിയ പാക്കേജ് സംബന്ധിച്ച് കിഷിദ ഇതുവരെ പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും മുന്‍ നയങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Keywords: Latest-News, World, Top-Headlines, Japan, Prime, Tokyo, Children, Country, People, Economic Crisis, Fumio Kishida, Masako Mori, Japan Will 'Disappear' Without Action on Births, PM's Aide Says.
< !- START disable copy paste -->

Post a Comment